ന്യൂഡൽഹി: അലഹബാദ് കേന്ദ്ര സർവകലാശാല യൂനിയന്‍ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിദ്യാർഥി സംഘടനക്ക് വൻ തിരിച്ചടി. സമാജ്വാദി പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയായ സമാജ്വാദി ഛാത്ര സഭ (എസ്.സി.എസ്) എ.ബി.വി.പിയിൽനിന്ന് യൂനിയൻ പിടിച്ചെടുത്തു. അഞ്ചിൽ നാലു സീറ്റും എസ്.സി.എസിന് ലഭിച്ചേപ്പാൾ രണ്ടുവർഷമായി യൂനിയൻ ഭരിച്ചിരുന്ന എ.ബി.വി.പിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്.
പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, ജോയൻറ് സെക്രട്ടറി, കള്‍ചറല്‍ സെക്രട്ടറി സ്ഥാനങ്ങളാണ് എസ്.സി.എസിന് ലഭിച്ചത്. ജനറൽ സെക്രട്ടറി സ്ഥാനത്താണ് എ.ബി.വി.പി സ്ഥാനാർഥി ജയിച്ചത്. പ്രസിഡൻറായ എസ്.സി.എസിെൻറ അവനിഷ് കുമാറിന് 3,226 വോട്ടുകൾ ലഭിച്ചപ്പോൾ എതിരാളി എ.ബി.വി.പിയുടെ പ്രിയങ്ക സിങ്ങിന് 1,588 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. പ്രിയങ്ക സിങ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. എ.ബി.വി.പിക്ക് ലഭിച്ച ജനറൽ സെക്രട്ടറി തസ്തിക എസ്.സി.എസിന് നഷ്ടമായത് 62 വോട്ടിനാണ്.
2015ലെ യൂനിയൻ തെരഞ്ഞെടുപ്പിൽ അഞ്ചു സീറ്റുകളില്‍ നാലിലും വിജയിച്ച എ.ബി.വി.പിക്ക് അന്ന് പ്രസിഡൻറ് സ്ഥാനം മാത്രമാണ് നഷ്ടമായത്. കഴിഞ്ഞ യൂനിയനിൽ പ്രസിഡൻറ്, ജോയൻറ് സെക്രട്ടറി സ്ഥാനങ്ങളില്‍ വിജയിച്ച് എ.ബി.വി.പി യൂനിയൻ നിലനിർത്തി.
എൻ.എസ്.യുവും ശക്തമായി രംഗത്തുണ്ടായിരുന്നുവെങ്കിലും ഒറ്റസീറ്റിലും ജയിക്കാനായില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.