ലഖ്നോ: സമാജ്വാദി പാര്‍ട്ടിയുടെ 25ാം വാര്‍ഷികാഘോഷ വേദി ഉന്നത നേതാക്കള്‍ തമ്മിലെ ഉള്‍പ്പോരിന്‍െറ ‘ആഘോഷവേദി’കൂടിയായി. പാര്‍ട്ടി ഒറ്റക്കെട്ടാണെന്ന് കാണിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് നാടകീയതയുടെ അകമ്പടിയോടെ നേതാക്കള്‍ തമ്മിലെ അസ്വാരസ്യം മറനീക്കി പുറത്തുവന്നത്. ബദ്ധവൈരികളും പിന്നീട് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചവരുമായ മുഖ്യമന്ത്രി അഖിലേഷ് യാദവും ഇളയച്ഛന്‍ ശിവ്പാല്‍ യാദവും തമ്മിലാണ് സൗഹൃദത്തിന്‍െറ മേലങ്കിയണിഞ്ഞ വാക്പയറ്റ് നടന്നത്. ആഘോഷച്ചടങ്ങിന്‍െറ ഭാഗമായി നല്‍കിയ വാള്‍ കൈയിലേന്തിയായിരുന്നു ഈ വാക്പോരെന്നതും കൗതുകമായി.
‘‘നിങ്ങള്‍ എനിക്ക് വാള്‍ തന്നു. എന്നാല്‍, അത് ഞാന്‍ ഉപയോഗിക്കുന്നത് നിങ്ങള്‍ക്കിഷ്ടമല്ല’’എന്ന് പറഞ്ഞുകൊണ്ട് അഖിലേഷ് യാദവാണ് വേദിയിലിരുന്ന ശിവ്പാല്‍ യാദവിനെ ആദ്യം കുത്തിയത്. ഉടനെ വന്നു ശിവ്പാല്‍ യാദവിന്‍െറ മറുപടി: ‘‘എന്‍െറ രക്തം ചോദിച്ചാല്‍ അതും ഞാന്‍ തരും. നിനക്ക് വേണമെങ്കില്‍ എന്നെ അപമാനിക്കാം. എന്നാല്‍, ഞാന്‍ നല്ലതുമാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. അടുത്ത തെരഞ്ഞെടുപ്പില്‍ എനിക്ക് മുഖ്യമന്ത്രി ആവുകയും വേണ്ട’’. ഈ സര്‍ക്കാര്‍ നിരവധി നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. നാലുവര്‍ഷം എന്‍േറതായ നിരവധി സംഭാവനകളും അതിലുണ്ട് -ശിവ്പാല്‍ പറഞ്ഞു.
ചടങ്ങിന്‍െറ തുടക്കത്തില്‍ അഖിലേഷ്, ശിവ്പാലിന്‍െറ കാല്‍തൊട്ട് വണങ്ങിയതും കൗതുകമായി. കഴിഞ്ഞമാസം ശിവ്പാല്‍ യാദവിനെ രണ്ടുപ്രവശ്യം തന്‍െറ മന്ത്രിസഭയില്‍നിന്ന് അഖിലേഷ് പുറത്താക്കിയിരുന്നു. എന്നാല്‍, അഖിലേഷിന്‍െറ ഉറ്റ അനുയായിയും ബന്ധുവുമായ രാംഗോപാല്‍ യാദവിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയാണ്, പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി കൂടിയായ ശിവ്പാല്‍ തിരിച്ചടിച്ചത്.
1992ല്‍ പാര്‍ട്ടി സ്ഥാപിച്ച തന്‍െറ ജ്യേഷ്ഠന്‍ കൂടിയായ മുലായം സിങ് യാദവിന്‍െറ പ്രയത്നഫലമായാണ് മൂന്നു പ്രാവശ്യവും സംസ്ഥാനത്ത് സമാജ്വാദി പാര്‍ട്ടി അധികാരത്തിലത്തെിയതെന്ന് ശിവ്പാല്‍ പറഞ്ഞു. അഖിലേഷിന്‍െറ ഭരണത്തെ ഏതെങ്കിലും വിധത്തില്‍ പരാമര്‍ശിക്കാതിരിക്കാനും അദ്ദേഹം ശ്രദ്ധിച്ചു.
അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പിയില്‍നിന്നും മായാവതിയുടെ ബി.എസ്.പിയില്‍നിന്നും കടുത്ത വെല്ലുവിളിയാണ് യു.പിയില്‍ എസ്.പി നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.