മുംബൈ: ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻഖാനെ മയക്കുമരുന്നു കേസിൽ അറസ്റ്റു ചെയ്ത നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെ ഏക്നാഥ് ഷിൻഡേയുടെ ശിവസേനയിൽ ചേരുന്നു.
2024ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മുംബൈയിലെ ധാരാവി മണ്ഡലത്തിൽ നിന്ന് അദ്ദേഹം മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതു സംബന്ധിച്ച് അദ്ദേഹം ഷിൻഡേ പക്ഷ നേതാക്കളുമായി സംസാരിച്ചതായാണ് വിവരം. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയിൽ ചേരാനും സ്വന്തം നാടായ മഹാരാഷ്ട്രയിലെ വിദർഭ മേഖലയിലെ വാർധ മണ്ഡലത്തിൽ നിന്ന് മത്സരിക്കാനും സമീർ വാങ്കഡെ താൽപര്യം പ്രകടിപ്പിച്ചിരുന്നു.
എന്നാൽ ബി.ജെ.പി നേതൃത്വം ആവശ്യം നിരാകരിക്കുകയായിരുന്നു. ഇന്ത്യൻ റവന്യൂ സർവീസസ് (ഐ.ആർ.എസ്) ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം 2022ൽ ആര്യൻ ഖാനെ കോർഡെലിയ ക്രൂയിസ് എന്ന ആഡംബര കപ്പലിൽനിന്ന് അറസ്റ്റു ചെയ്തതു വഴി വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ആര്യൻ ഖാനെതിരായ എല്ലാ കുറ്റങ്ങളും പിന്നീട് ഒഴിവാക്കപ്പെട്ടു.
കേസിൽ നിന്നും ആര്യൻ ഖാനെ ഒഴിവാക്കാൻ കോടികൾ ആവശ്യപ്പെട്ടെന്ന ആരോപണത്തെതുടർന്ന് പിന്നീട് വാങ്കഡെയെ നീക്കം ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.