മുംബൈ: ബോളിവുഡ് താരം സഞ്ജയ് ദത്ത് വീണ്ടും രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നു. സെപ്തംബർ 25ന് ബി.ജെ.പ ി സഖ്യകക്ഷിയായ രാഷ്ട്രീയ സമാജ് പക്ഷിൽ (ആർ.എസ്.പി) ചേരുമെന്നാണ് റിപ്പോർട്ട്. പാർട്ടി സ്ഥാപകനും കേന്ദ്രമന് ത്രിയുമായ മഹാദേവ് ജനക് ആണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര മൃഗസംരക്ഷണ-ക്ഷീരോത്പാദന വികസന വകുപ്പ് മന്ത്ര ിയാണ് മഹാദേവ് ജനക്.
ആർ.എസ്.പിയെ വളർത്തുന്നതിെൻറ ഭാഗമായാണ് സിനിമ മേഖലയിലെ പ്രമുഖരെ പാർട്ടിയിലേക്ക് ക്ഷണിക്കുന്നത്. എല്ലാ മേഖലകളിൽ നിന്നുള്ളവരെയും ഉൾക്കൊള്ളുന്ന പാർട്ടിയാണ് ആർ.എസ്.പി. ഇതിെൻറ ഭാഗമായി നടൻ സഞ്ജയ് ദത്ത് സെപ്തംബർ 25 ന് ഔദ്യോഗികമായി പാർട്ടിയിൽ ചേരുമെന്നും ജനക് അറിയിച്ചു. ആർ.എസ്.പിക്ക് ആശംസകൾ നേരുന്ന സഞ്ജയ് ദത്തിെൻറ വിഡിയോയും മന്ത്രി പുറത്തുവിട്ടു.
മഹാരാഷ്ട്രയിലെ ദൻഗൽ (ഇടയ) സമുദായത്തെ പ്രതിനിധീകരിച്ചുകൊണ്ടാണ് ആർ.എസ്.പി സജീവ രാഷ്ട്രീയത്തിലേക്ക് കടന്നത്. 2014 ലോക്സഭാ തെരഞ്ഞെടുപ്പിലാണ് പാർട്ടി എൻ.ഡി.എയുടെ സഖ്യകക്ഷിയായത്. വിജയിച്ച ആറു എൻ.ഡി.എ സ്ഥാനാർഥികളിൽ ഒരാൾ ആർ.എസ്.പി നേതാവ് രാഹുൽ കുൽ ആയിരുന്നു.
2009ൽ ഉത്തർപ്രദേശിലെ ലഖ്നോ മണ്ഡലത്തിലെ സമാജ്വാദി പാർട്ടി സ്ഥാനാർഥിയായിരുന്നു സഞ്ജയ് ദത്ത്. ആയുധങ്ങൾ കൈവശം വെച്ചെന്ന കേസിൽ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കാത്തതിനെ തുടർന്ന് പിൻമാറേണ്ടി വന്നു. പിന്നീട് എസ്.പി ജനറൽ സെക്രട്ടറിയായി നിയമിച്ചെങ്കിലും ദത്ത് പദവി രാജിവെച്ച് രാഷ്ട്രീയം വെടിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.