ന്യൂഡൽഹി: അസം ഭരണകൂടം പൗരന്മാർക്കുനേരെ നടത്തിയ അതിക്രമം നിയമപരമായി നേരിടുമെന്ന് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെ. അസം കുടിയിറക്കലുമായി ബന്ധപ്പെട്ട് അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സിെൻറ (എ.പി.സി.ആർ) നേതൃത്വത്തിൽ തയാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ട് പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമിയുടെ പേരിൽ പ്രതിഷേധിക്കാനുള്ള അവകാശം ഏതൊരാൾക്കുമുണ്ട്. അതുമാത്രമാണ് മൊയ്നുൽ ഹഖിെൻറ ഭാഗത്തു നിന്നുമുണ്ടായത്. വെടിയുണ്ടകൾക്ക് ചെയ്യാൻ സാധിക്കാത്ത കാര്യമാണ് മൊയ്നുൽ ഹഖിനോട് ഫോട്ടോഗ്രാഫർ ചെയ്തത്. ധാർമികവും നിയമപരവുമായ നിയമസാധുതകളെ ഇല്ലാതാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ സർക്കാറിെൻറ ഭാഗത്തുനിന്നുമുണ്ടാവുമ്പോൾ നിയമപരമായി നേരിടുകയല്ലാതെ മറ്റു മാർഗങ്ങളില്ല. മറ്റു ഭരണകൂടങ്ങൾക്ക് പാഠമാകാൻ എ.പി.സി.ആറുമായി ചേർന്ന് കേസ് സുപ്രീംകോടതിയിൽ നിയമപരമായി നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. കടുത്ത അവകാശലംഘനമാണ് ഭരണകൂടത്തിെൻറ ഭാഗത്തുനിന്നുമുണ്ടായതെന്ന് എ.പി.സി.ആർ ഭാരവാഹി നദീം ഖാൻ പറഞ്ഞു.
കുടിയിറക്കുന്നതിന് 10 ദിവസം മുമ്പ് നോട്ടീസ് നൽകുന്നതിനു പകരം ഒരു രാത്രി മാത്രമാണ് അധികൃതർ സമയം അനുവദിച്ചത്. നോട്ടീസ് നൽകി അടുത്ത ദിവസം അതിരാവിലെ എത്തിയ അധികൃതർ ബുൾഡോസർ ഉപയോഗിച്ച് വീടുകൾ ഇടിച്ചുനിരത്തുകയായിരുന്നു. കുടിയിറക്കെപ്പട്ടവരുടെ പുനരധിവാസം നിയമപരമായി നേടിയെടുക്കാൻ എ.പി.സി.ആർ പോരാടുമെന്ന് നദീം ഖാൻ വ്യക്തമാക്കി. മൊയ്നുൽ ഹഖിെൻറ മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് എസ്.െഎ.ഒ ദേശീയ പ്രസിഡൻറ് സൽമാൻ അഹ്മദ് അറിയിച്ചു. എഴുത്തുകാരി ഫർഹ നഖ്വി, ഡൽഹി സർവകലാശാല പ്രഫസർ അപൂർവാനന്ദ്, ടിസ് ഗവേഷകൻ ഫഹദ് അഹമദ് എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.