മുംബൈ: സമൂഹ മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകളെ ആഭ്യന്തര മന്ത്രി അമിത് ഷാ നിയന്ത്രിക്കണമെന്ന ആവശ്യവുമായി ശിവസേന വക്താവ് സഞ്ജയ് റാവത്ത്. ഇത്തരത്തിലുള്ള വ്യാജ അക്കൗണ്ടുകൾ സർക്കാറിന് തിരിച്ചടിയുണ്ടാക്കും. ശുദ്ധീകരണം അമിത് ഷാ സ്വന്തം പാർട്ടിയിൽ നിന്ന് തുടങ്ങണമെന്നും റാവത്ത് ആവശ്യപ്പെട്ടു. സേനാ മുഖപത്രമായ സാമ്നയിലെഴുതിയ ലേഖനത്തിലാണ് റാവത്തിെൻറ പരാമർശം.
മുംബൈ പൊലീസിനെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ ഏകദേശം 80,000ത്തോളം അക്കൗണ്ടുകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും റാവത്ത് പറഞ്ഞു. സൈബർ ആർമിയെ ഉപയോഗിച്ച് രാഷ്ട്രീയ ശത്രുക്കളെ നേരിടുന്നത് രാജ്യത്തിന് അവമതിപ്പുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളെ അമിത് ഷാ നിയന്ത്രിക്കണമെന്ന് സഞ്ജയ് റാവത്ത്കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി ജയിച്ചത് സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങളിലൂടെയായിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് എന്നിവരെ മോശക്കാരായി ചിത്രീകരിച്ചായിരുന്നു സമൂഹ മാധ്യമങ്ങളിലെ പ്രചാരണങ്ങൾ. യഥാർത്ഥ വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കാൻ ശിവസേനക്ക് സംവിധാനമുണ്ട്. രാഹുൽ ഗാന്ധിയെ മോശക്കാരനാക്കിയ സമൂഹ മാധ്യമങ്ങൾ മോദിയേയും കണക്കറ്റ് പരിഹസിച്ചിട്ടുണ്ടെന്നും ലേഖനത്തിൽ റാവത്ത് ഓർമപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.