അണ്ണാ ഡി.എം.കെയിൽ ശശികലക്കോ കുടുംബത്തിനോ ഇടമില്ലെന്ന് ഇ.പി.എസ്

ചെന്നൈ: അണ്ണാ ഡി.എം.കെയിൽ ശശികലക്കോ കുടുംബത്തിനോ ഇടമുണ്ടായിരിക്കില്ലെന്ന് മുൻ മുഖ്യമന്ത്രിയും പാർട്ടി ജോയിന്‍റ് കോ ഓർഡിനേറ്ററുമായ എടപ്പാടി പളനിസാമി. താനും ഒ. പനീർസെൽവവുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന വാർത്തയും ഇ.പി.എസ് നിഷേധിച്ചു. അതെല്ലാം മാധ്യമ സൃഷ്ടിയാണ് എന്നും അദ്ദേഹം പറഞ്ഞു.

ശശികല ഇപ്പോൾ അണ്ണാ ഡി.എം.കെയിൽ ഇല്ല. അവർ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയാണെന്ന് നേരത്തേ പ്രഖ്യാപിച്ചതാണ്. ആശയക്കുഴപ്പമുണ്ടാക്കാനും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയുമാണ് അവർ ചെയ്യുന്നത്. അവർക്കോ അവരുടെ കുടും ബത്തിനോ ഈ പാർട്ടിയിൽ ഇടമില്ലെന്ന് പാർട്ടി നേതൃത്വം നേരത്തെ പ്രഖ്യാപിച്ചതാണ്. അതിനുശേഷമാണ് തെരഞ്ഞെടുപ്പിൽ ഞങ്ങൾ ഇത്രയധികം സീറ്റിൽ വിജയിച്ചതും- പളനിസാമി പറഞ്ഞു.

പനീർ സെൽവത്തിന്‍റെ വീടിന്‍റെ ഗൃഹപ്രവേശമായതിനാലാണ് ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. ഒ. പനീർ സെൽവവം താനും തമ്മിൽ ശീതയുദ്ധം നിലനിൽക്കുന്നുവെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും പളനിസാമി പറഞ്ഞു. 

Tags:    
News Summary - Sasikala and her family have no place in AIADMK says EPS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.