ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിലെ ദുരൂഹതകളെക്കുറിച്ച് അന്വേഷിക്കുന്ന റിട്ട. ജസ്റ്റിസ് ആറുമുഖം കമീഷൻ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ തടവിൽ കഴിയുന്ന വി.കെ. ശശികലയെ വിസ്തരിക്കാൻ തീരുമാനിച്ചു.
മൂന്നു ദശാബ്ദത്തിലേറെ ജയലളിതയുടെ സന്തതസഹചാരിയും തോഴിയുമായിരുന്നു ശശികല. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ജയലളിത ചികിത്സയിൽ കഴിയുേമ്പാഴും ശശികലയാണ് കൂടെയുണ്ടായിരുന്നത്. ജയലളിതയുടെ മരണവുമായി ബന്ധെപ്പട്ട് ശശികല കുടുംബം സംശയത്തിെൻറ നിഴലിലായിരുന്നു. അണ്ണാ ഡി.എം.കെ സർക്കാറാണ് ജുഡീഷ്യൽ കമീഷനെ നിയോഗിച്ചത്.
അപ്പോളോ ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടെ ജീവനക്കാർ, ജയലളിതയുടെ സുരക്ഷ ഉദ്യോഗസ്ഥർ, പോയസ് ഗാർഡൻ വസതിയിലെ തൊഴിലാളികൾ, ശശികല കുടുംബാംഗങ്ങൾ, ഡൽഹി എയിംസ് ആശുപത്രി ഡോക്ടർമാർ, അണ്ണാ ഡി.എം.കെ നേതാക്കൾ തുടങ്ങി ഇതിനകം 118 പേരിൽനിന്ന് കമീഷൻ മൊഴിയെടുത്തു. ഡിസംബർ പത്തിനകം കമീഷെൻറ അന്വേഷണം അവസാനിപ്പിച്ചേക്കും. 2019 ഫെബ്രുവരി അവസാനം റിപ്പോർട്ട് സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.