ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന അണ്ണാ ഡി.എം.കെ മുൻ ജനറൽ സെക്രട്ടറി വി.ക െ. ശശികലക്ക് ലഭിക്കുന്നത് പഞ്ചനക്ഷത്ര സൗകര്യം; വി.ഐ.പി പരിഗണന. വിവരാവകാശ പ്രവർത്തകൻ നരസിംഹ മൂർത്തി നൽകിയ അപേക് ഷക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യമുള്ളത്. അഞ്ച് മുറികൾ, പ്രത്യേക പാചകക്കാരി, അടുക്കള, വേണ്ടുവോളം സന്ദർശക ർ തുടങ്ങി എല്ലാ ആനുകൂല്യങ്ങളുമായാണ് ശശികലയുടെ ജയിൽവാസമെന്നാണ് 295 പേജുള്ള വിവരാവകാശ രേഖയിലുള്ളത്.
ശശികലക്കെതിരെ സമാന കണ്ടെത്തലുമായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥ ഡി. രൂപ നേരത്തേ രംഗത്തെത്തിയിരുന്നു. അന്ന് അവർ നൽകിയ അന്വേഷണ റിപ്പോർട്ടാണ് വിവരാവകാശ നിയമപ്രകാരം ഇപ്പോൾ പുറത്തുവന്നത്.
രണ്ടുകോടി കൈക്കൂലി നൽകിയാണ് ശശികല വി.ഐ.പി പരിഗണന സ്വന്തമാക്കിയതെന്നും തെൻറ മേലുദ്യോഗസ്ഥനായ ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ് എച്ച്.എൻ. സത്യനാരായണ റാവുവിന് ഇതിൽ പങ്കുണ്ടെന്നും അവർ ആരോപിച്ചിരുന്നു. എന്നാൽ ഇതിനു പിന്നാലെ ഡി. രൂപയെ സ്ഥലംമാറ്റി. സൗകര്യങ്ങൾ അനധികൃതമായാണ് നേടിയതെന്ന് പിന്നീട് അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തു. തെൻറ കണ്ടെത്തലുകൾ ശരിവെച്ചതിൽ സന്തോഷമുെണ്ടന്ന് അവർ വാർത്ത ഏജൻസിയോട് പ്രതികരിച്ചു.
ജയിലിലെ നാലു മുറികളിലെ വനിത തടവുകാരെ മാറ്റിയാണ് 2017 ഫെബ്രുവരി 14 മുതൽ ശശികലക്ക് അഞ്ച് മുറികൾ ഒരുക്കിയത്.
ജയിലിൽ പ്രത്യേകം ഭക്ഷണം പാകം ചെയ്യാൻ അനുമതിയില്ലെങ്കിലും ശശികലക്ക് ഭക്ഷണം പാകംചെയ്യാൻ തടവുകാരിയെ നിയോഗിച്ചു. ജയിൽ നിയമവും രീതികളും മറികടന്ന് അവരെ കാണാൻ സംഘമായാണ് ആെളത്തുന്നത്. മുറിയിലെത്തുന്നവർ മൂന്നുനാല് മണിക്കൂർ ജയിലിൽ ചെലവഴിക്കാറുണ്ടെന്ന് നരസിംഹ മൂർത്തി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.