തിഹാർ ജയിലിൽ നിന്നുള്ള ദൃശ്യങ്ങൾ ചാനലുകൾ പ്രചരിപ്പിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് സത്യേന്ദർ ജെയിൻ കോടതിയിൽ

ന്യൂഡൽഹി: തിഹാർ ജയിലിൽ നിന്നുള്ള തന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ ടെലിവിഷൻ ചാനലുകൾ പ്രചരിപ്പിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് അറസ്റ്റിലായ എ.എ.പി മന്ത്രി സത്യേന്ദർ ജെയിൻ ഡൽഹി പ്രത്യേക കോടതിയിൽ അപേക്ഷ നൽകി. ജയിലിൽ വിഭവ സമൃദ്ധമായ ഭക്ഷണം കഴിക്കുന്ന സത്യേന്ദർ ജെയിന്‍റെ പുതിയ ദൃശ്യങ്ങൾ ബുധനാഴ്ച രാവിലെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് എ.എ.പി നേതാവ് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്.

ജയിലിൽ ആവശ്യമായ ഭക്ഷണം ലഭിക്കുന്നില്ലെന്നും 36കിലോയോളം ഭാരം കുറഞ്ഞെന്നും ചൂണ്ടിക്കാട്ടി സത്യേന്ദർ ജെയിൻ കോടതിയിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഒരാഴ്ചക്കുള്ളിൽ സത്യേന്ദർ ജെയിന്‍റെ മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കാൻ തിഹാർ ജയിൽ അധികൃതർക്ക് കോടതി നിർദേശം നൽകി. അതേസമയം, സത്യേന്ദർ ജയിന്‍റെ അപേക്ഷ കോടതി വ്യാഴാഴ്ച പരിഗണിക്കും

നേരത്തെ, സത്യേന്ദ്ര ജെയിനിന് ജയിലിൽ പോക്‌സോ കേസ് വിചാരണത്തടവുകാരൻ മസാജ് ചെയ്യുന്ന വിഡിയോ പുറത്ത് വന്നിരുന്നു. ബി.ജെ.പിയാണ് സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വിട്ടത്. ജയിലിൽ മസാജ് ചെയ്ത് കൊടുക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നതിനുപിന്നാലെ വിശദീകരണവുമായി എ.എ.പി രംഗത്തെത്തി. ചികിത്സയുടെ ഭാഗമായാണ് മസാജ് ചെയ്തതെന്നാണ് എ.എ.പിയുടെ വാദം.

എ.എ.പി മന്ത്രി സഭയിൽ ആരോഗ്യം, ആഭ്യന്തരം, ഊർജ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുള്ള സത്യേന്ദർ ജെയിനെ കള്ളപ്പണം വെളുപ്പിച്ചകേസിൽ മെയ് 30നാണ് ഇ.ഡി അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Satyendar Jain moves Delhi court to restrain media from airing CCTV clips

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.