ന്യൂഡൽഹി: ബാബരി മസ്ജിദ് ഭൂമി തർക്കകേസിൽ ഇൗമാസം 29ന് വാദം കേൾക്കാനുള്ള തീരുമാനം സുപ്രീംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചിലെ ജസ്റ്റിസ് എസ്.എ. ബോബ്ഡേ അന്ന് സ്ഥലത്തില്ലാത്തതാണ് വാദം ഉപേക്ഷിക്കാൻ കാരണമെന്ന് സുപ്രീംകോടതി രജിസ്ട്രാർ അറിയിച്ചു.
ബെഞ്ചിൽ അംഗമായിരുന്ന യു.യു. ലളിത് പിന്മാറിയിരുന്നു. ബെഞ്ച് പുനഃസംഘടിപ്പിച്ചപ്പോൾ ജസ്റ്റിസ് എൻ.വി. രമണയെയും ഒഴിവാക്കി. ഇദ്ദേഹത്തെ ഒഴിവാക്കിയതിന് കാരണം വ്യക്തമാക്കിയിട്ടില്ല. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡേ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ്.എ. നസീർ എന്നിവരാണ് ഭരണഘടന ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.