ന്യൂഡൽഹി: വിവാദ മദ്യ വ്യവസായി വിജയ് മല്യയെ ഹാജരാക്കിയാൽ മാത്രമേ അദ്ദേഹത്തിനെതിരെയുള്ള കോടതിയലക്ഷ്യ കേസിൽ തുടർ നടപടിയെടുക്കുകയുള്ളൂവെന്ന് സുപ്രീംകോടതി. മല്യയെ ഹാജരാക്കാൻ കോടതി കേന്ദ്ര സർക്കാറിന് കർശന നിർദേശം നൽകി. ലണ്ടനിൽനിന്ന് വിജയ് മല്യയെ ഇന്ത്യയിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ജസ്റ്റിസുമാരായ എ.കെ. ഗോയൽ, യു.യു. ലളിത് എന്നിവരുടെ ബെഞ്ചിനെ അറിയിച്ചു. 9000 കോടി വായ്പയെടുത്ത് തിരിച്ചടക്കാത്തതിന് ബാങ്കുകളുടെ കൺസോർഷ്യം നൽകിയ കേസിൽ ഹാജരാകാത്തതിനാണ് സുപ്രീംകോടതി വിജയ് മല്യ കുറ്റക്കാരനാണെന്ന് വിധിച്ചത്.
ജൂലൈ 10ന് ഹാജരാകാനാണ് കോടതി ഉത്തരവിട്ടത്. കോടതിയലക്ഷ്യ കേസിൽ ആറുമാസം തടവോ 2000 രൂപ പിഴയോ ആണ് ശിക്ഷ. ബ്രിട്ടീഷ് സ്ഥാപനമായ ഡിയാഗിയോയിൽനിന്ന് മല്യക്ക് ലഭിച്ച 40 ദശലക്ഷം ഡോളറിെൻറ വിവരങ്ങൾ മറച്ചുവെച്ച് ഇൗ തുക മല്യ മക്കളുടെ പേരിൽ നിേക്ഷപിക്കുകയായിരുന്നു. ഇത് ബാങ്കുകൾക്ക് കൈമാറണമെന്നാണ് ബാങ്കുകളുടെ കൺസോർഷ്യം നൽകിയ ഹരജിയിൽ ആവശ്യപ്പെട്ടത്. ഇത് കോടതി ഉത്തരവുകളുടെ ലംഘനമാണെന്നാണ് ബാങ്കുകളുടെ വാദം. കോടികളുടെ വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യയെ കൈമാറണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യെപ്പട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.