ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെ ശിക്ഷാ കാലാവധി പൂർത്തിയാവും മുമ്പ് ജയിൽ മോചിതരാക്കാനുള ്ള തമിഴ്നാട് സർക്കാർ തീരുമാനത്തിനെതിരായ ഹരജി സുപ്രീംകോടതി തള്ളി. 1991 മെയ് 21ന് ശ്രീപെരുമ്പത്തൂരിൽ വെച്ചുണ്ടായ ചാവേർ ആക്രമണത്തിൽ രാജീവ് ഗാന്ധിക്കൊപ്പം കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ സമർപ്പിച്ച ഹരജിയാണ് തള്ളിയത്.
വിഷയത്തിലെ എല്ലാ വശങ്ങളും ഭരണഘടന ബെഞ്ച് പരിശോധിച്ചതാണെന്നും ഹരജിയിൽ കഴമ്പിെല്ലന്നും സുപ്രീംകോടതി വ്യക്തമാക്കി. കഴിഞ്ഞ വർഷം സെപ്തംബർ ഒമ്പതിനാണ് എ.ജി പേരറിവാളൻ, മുരുകൻ അക ശ്രീഹരൻ, നളിനി ശ്രീഹരൻ, പി.രവിചന്ദ്രൻ, ശാന്തൻ, ജയകുമാർ, റോബർട്ട് പയസ് തുടങ്ങി ഏഴ് പ്രതികളെ ഭരണഘടനയിലെ ആർട്ടിക്കിൾ 161 പ്രകാരം ജയിൽ മോചിതരാക്കാൻ തമിഴ്നാട് സർക്കാർ തീരുമാനമെടുത്തത്.
തങ്ങളെ വിട്ടയക്കാനുള്ള മന്ത്രിസഭായോഗ തീരുമാനം നടപ്പിലാക്കുന്നത് തമിഴ്നാട് ഗവർണർ ബൽവാരിലാൽ പുരോഹിത് വൈകിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി രാജീവ്ഗാന്ധി വധക്കേസ് പ്രതിയായ നളിനി മദ്രാസ് ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.