ന്യൂഡൽഹി: വഞ്ചനാ കേസിൽ സമാജ് വാദി പാർട്ടി നേതാവ് അസം ഖാന് ഇടക്കാല ജ്യാമമനുവദിച്ച് സുപ്രീം കോടതി. 2020 മാർച്ചിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം. എൽ. നാഗേശ്വര റാവു, ബി.ആർ ഗവായി, എ.എസ് ബൊപ്പന്ന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഭരണഘടനാ അനുഛേദം 142 പ്രകാരമുള്ള പ്രത്യേക അധികാരം പ്രയോഗിച്ച് ജാമ്യം നൽകിയത്.
രണ്ടാഴ്ചക്കുള്ളിൽ സ്ഥിര ജാമ്യത്തിന് അപേക്ഷിക്കാനും കോടതി പറഞ്ഞു. സ്ഥിര ജാമ്യാപേക്ഷയിൽ കോടതി തീരുമാനമെടുക്കുന്നത് വരെയാണ് ഇടക്കാല ജാമ്യം നിലനിൽക്കുക. കൂടാതെ ഓരോ തവണ പുറത്തിറങ്ങുമ്പോഴും അസം ഖാന്‍റെ പേരിൽ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്, എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നതെന്നും കോടതി ചോദിച്ചു.
ഭൂമി കയേറ്റം ഉൾപ്പെടെ വിവിധ കേസുകളിൽ സിതാപൂർ ജയിലിൽ കഴിയുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാർ തന്നെ വേട്ടയാടുകയാണെന്ന് അസം ഖാൻ ആരോപിച്ചിരുന്നു. ഭൂമി കൈയേറ്റ കേസിൽ അസം ഖാന്‍റെ ജാമ്യാപേക്ഷയിൽ തീരുമാനം വൈകുന്നതിൽ കോടതി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ബി.ജെ.പി ഉത്തർ പ്രദേശിൽ അധികാരത്തിൽ വന്ന് രണ്ട് വർഷത്തിനുള്ളിൽ 81 എഫ്.ഐ.ആറുകളാണ് തനിക്കെതിരെ സമർപ്പിച്ചിട്ടുള്ളതെന്നും ഭൂരിപക്ഷവും ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഫയൽചെയ്യപ്പെട്ടതാണെന്നും അസംഖാൻ തന്‍റെ അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.