ബിഹാറിലെ മദ്യ നിരോധനം: സുപ്രീംകോടതി മേയ് 29ന് വാദം കേൾക്കും

ന്യൂഡൽഹി: മദ്യ നിരോധനത്തെ തുടർന്ന് ബിഹാറിലെ മദ്യ നിർമാണശാലകളിൽ കെട്ടികിടക്കുന്ന മദ്യശേഖരം സംസ്ഥാനത്തിന് പുറത്തേക്ക് നീക്കുന്നതിനുള്ള കാലാവധി നീട്ടണമെന്ന ഹരജിയിൽ സുപ്രീംകോടതി മേയ് 29ന് വാദം കേൾക്കും. വിവിധ മദ്യനിർമാണ കമ്പനികളാണ് ഈ ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്. സ്റ്റോക്ക് മാറ്റുന്നതിനുള്ള സമയപരിധി മേയ് 31വരെ നീട്ടണമെന്നാണ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിനോട് ഹരജിക്കാർ ആവശ്യപ്പെട്ടത്. 

നേരത്തെ, മേയ് 21ന് ലൈസൻസ് നീട്ടണമെന്ന ബിഹാറിലെ നാല് മദ്യ കമ്പനികളുടെ ആവശ്യം സുപ്രീംകോടതി നിരസിച്ചിരുന്നു. അതേസമയം, സമാനമായ ഹരജികൾ പരിഗണിച്ച് സമയബന്ധിതമായി വിധി പറയാനായി പ്രത്യേക ബെഞ്ചിന് രൂപം നൽകാൻ പരമോന്നത കോടതി പറ്റ്ന ഹൈകോടതിയോട് നിർദേശിക്കുകയും ചെയ്തു. മേയ് 10ന് മുമ്പ് ഹരജികളിൽ തീർപ്പ് കൽപിക്കണമെന്നായിരുന്നു കോടതി നിർദേശം. 

നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി നിതീഷ് കുമാർ ബിഹാറിൽ സമ്പൂർണ മദ്യനിരോധനം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. മദ്യ ഉപയോഗവും ഉൽപാദനവും നിരോധിച്ചു കൊണ്ട് ജെ.ഡി.യു സർക്കാർ നിയമം പാസാക്കുകയും ചെയ്തു. ഇതിനെതിരെ മദ്യ കമ്പനികൾ സമർപ്പിച്ച ഹരജി ഫയലിൽ സ്വീകരിച്ച പാറ്റ്ന ഹൈകോടതി,  മദ്യ നിരോധനം റദ്ദാക്കി. ഇതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹരജി പരിഗണിച്ച സുപ്രീംകോടതി പറ്റ്ന ഹൈകോടതി വിധി റദ്ദാക്കുകയായിരുന്നു. 

Tags:    
News Summary - SC to hear plea on May 29th in the Bihar Liquor Ban case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.