ന്യൂഡൽഹി: സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരത്തിൽ പൊതുമുതൽ നശിപ്പിച്ചുവെന്നാരോപിച്ച് പ്രതിഷേധക്കാരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാൻ നടപടി തുടങ്ങിയ ഉത്തർപ്രദേശ് സർക്കാറിന് സുപ്രീംകോടതി നോട്ടീസ്. നിയമവിരുദ്ധമായി നൽകിയ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹരജിയിലാണ് യു.പി സർക്കാറിനോട് വിശദീകരണം തേടിയത്. നാലാഴ്ചക്കുള്ളിൽ വിശദീകരണം നൽകണമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.
ആറുവർഷം മുമ്പു മരിച്ച 94 വയസ്സുകാരനെതിരെയും 90 വയസ്സു കഴിഞ്ഞ മറ്റു രണ്ടുപേർക്കെതിരെയും ലഖ്നോ ജില്ല ഭരണകൂടം ഇത്തരം നിയമവിരുദ്ധവും വിചിത്രവുമായ നോട്ടീസ് നൽകിയെന്നു കാണിച്ച് പരാതിക്കാരനായ അഡ്വ. പർവായിസ് ആരിഫ് ടിറ്റു സമർപ്പിച്ച ഹരജിയിലാണ് കോടതി നടപടി.
ഇവർക്കെതിരെ ഒരു കേസ്പോലും ഇല്ലായിരുന്നുവെന്നും നിയമനടപടിക്കുള്ള ഒരു വകുപ്പിെൻറ പിന്തുണയുമില്ലാതെ നൽകിയ നോട്ടീസുകൾ സ്റ്റേ ചെയ്യണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.