വാ​ട്ട്സ്​​ആ​പ്പി​നും ഫേ​സ്​​ബു​ക്കി​നു​ം എതി​രാ​യ ഹ​ര​ജി ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​ന്​

ന്യൂഡൽഹി: വാട്സ്ആപ് വിവരങ്ങൾ ഫേസ്ബുക്കുമായി പങ്കുവെച്ച് വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെതിരെ സമർപ്പിച്ച ഹരജി ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാർ, ജസ്റ്റിസ് ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് ഭരണഘടന ബെഞ്ചിന് വിട്ടു. ‘‘സ്വകാര്യത സംരക്ഷിക്കാൻ ഉദ്ദേശ്യമുണ്ടെങ്കിൽ താങ്കൾക്ക് വാട്സ്ആപ്പിൽനിന്ന് പുറത്തുപോകാമല്ലോ’’ എന്ന് മുമ്പ് പ്രതികരിച്ച സുപ്രീംകോടതിയാണ് വിഷയം ഭരണഘടനാ ബെഞ്ചിന് വിട്ടത്. 
ഹരജിയിൽ അഭിപ്രായം തേടി കേന്ദ്ര സർക്കാറിനും ടെലികോം നിയന്ത്രണ അതോറിറ്റിക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. വാട്സ്ആപ്പിലെ വിവരങ്ങൾ ഫേസ്ബുക്കുമായി പങ്കുവെക്കാൻ 2016ൽ കമ്പനി വരുത്തിയ നയംമാറ്റത്തിന് അംഗീകാരം നൽകിയ ഡൽഹി ഹൈകോടതി വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയാണിത്. ഉപയോഗിക്കുന്ന വിവരങ്ങളുടെ സ്വകാര്യത സൂക്ഷിക്കുമെന്ന വാട്സ്ആപ്പി​െൻറ ഏറ്റവും വലിയ സവിശേഷതയാണ് പുതിയ നയത്തിലൂടെ ഇല്ലാതാകുന്നതെന്നാണ് ഹരജിക്കാരായ വിദ്യാർഥികളുടെ വാദം. 

വാട്സ്ആപ്പി​െൻറ സ്വകാര്യ സൗജന്യ സേവനം ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുന്ന നിങ്ങൾ അതേസമയം സ്വന്തം സ്വകാര്യത സംരക്ഷിക്കണമെന്ന് പറയുന്നതാണ് തങ്ങളെ അസ്വസ്ഥക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാർ നേരത്തെ ഹരജിക്കാരോട് പറഞ്ഞിരുന്നു. എന്നാൽ, ഈ നിലപാട് ചോദ്യം ചെയ്ത ഹരജിക്കാരുടെ അഭിഭാഷകൻ അഡ്വ. ഹരീഷ് സാൽവെ വാട്സ്ആപ് ടെലിഫോൺ പോലെ 155 ദശലക്ഷം ഉപയോക്താക്കളുള്ള ഒരു പൊതു സേവനമേഖലയായി വളർന്നിരിക്കുന്നുവെന്ന് വാദിച്ചു. ഈ വാദത്തെ എതിർത്ത ചീഫ് ജസ്റ്റിസ് ഖെഹാർ ‘‘നിങ്ങൾ ടെലിഫോണിന് പണമടക്കുമ്പോൾ നിങ്ങൾക്ക് സ്വകാര്യത കിട്ടുന്നുണ്ടെന്നും ഇത് പണമടക്കാത്ത സ്വകാര്യസേവനമാണെന്നും’’ പ്രതികരിച്ചിരുന്നു.

ഭരണഘടനയുടെ 19ാം അനുഛേദ പ്രകാരം കേന്ദ്ര സർക്കാർ പൗരൻറ സ്വകാര്യത സംരക്ഷിക്കണമെന്നും അനുമതിയില്ലാതെ ഫോൺ ചോർത്തൽ ടെലികോം നിയന്ത്രണ അതോറിറ്റി ചട്ടപ്രകാരം നിയമവിരുദ്ധമാണെന്നും സാൽവെ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം പുറപ്പെടുവിച്ച ഉത്തരവിൽ ഫേസ്ബുക്കുമായി വിവരങ്ങൾ പങ്കുവെക്കുമെന്ന വാട്സ്ആപ്പി​െൻറ നയം മാറ്റത്തിന് അംഗീകാരം നൽകിയിരുന്നു. സെപ്റ്റംബർ 25 വരെ വാട്ട്സ്ആപ്പിലുള്ള വിവരങ്ങളും ഫയലുകളും ഫേസ്ബുക്കിനും മറ്റൊരു കമ്പനിക്കും കൈമാറരുതെന്ന വ്യവസ്ഥയും ഹൈകോടതി വെച്ചു. ഫേസ്ബുക്കുമായി വിവരങ്ങൾ പങ്കുവെക്കരുതെന്ന വാദം തള്ളിയ ഹൈകോടതി ആശങ്കയുള്ളവർക്ക് തങ്ങളുടെ അക്കൗണ്ടുകൾ മായ്ച്ചുകളയാമല്ലോ എന്നാണ് അഭിപ്രായപ്പെട്ടത്.

Tags:    
News Summary - SC refers WhatsApp privacy policy matter to Constitution Bench

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.