ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന ആവശ ്യത്തിൽ ഇടപെടാതെ സുപ്രീംകോടതി. കേന്ദ്ര സർക്കാറാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്ന് കോടതി അഭിപ്രായപ്പ െട്ടു.
കേന്ദ്ര സർക്കാർ തീരുമാനിച്ചാൽ മാത്രമേ പ്രവാസികളെ നാട്ടിലെത്തിക്കാനാകൂ. കിഴക്കൻ യൂറോപ്യൻ രാജ്യമായ മാള്‍ഡോവയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കണമെന്ന ഹര്‍ജിയിലാണ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ മൂ ന്നംഗ ബെഞ്ച് നിലപാടറിയിച്ചത്. മലയാളി വിദ്യാർഥിയുടെ മാതാപിതാക്കളാണ് ഹരജി നൽകിയത്.
കുട്ടികളെ തിരികെ കൊണ്ടുവരാൻ കേരളം പൂർണ സജ്ജമാണെന്ന് ഹരജിക്കാർ അറിയിച്ചു. മാൾഡോവ സർക്കാറും കുട്ടികളെ അയക്കാൻ തയാറാണെന്ന് രക്ഷിതാക്കൾ അറിയിച്ചു.
എന്നാൽ, പ്രവാസികളെ തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ ഒരു പൊതുനിലപാടാണ് കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. പ്രവാസികളെ ഇപ്പോൾ കൊണ്ടുവരേണ്ടെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അതിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ലായെന്നും തുഷാർ മേത്ത അറിയിച്ചു.
ഇത് ശരിവെച്ചുകൊണ്ടാണ് കേരളത്തിലെ കുട്ടികൾക്ക് മാത്രമായി തീരുമാനമെടുക്കാൻ സാധിക്കില്ലെന്നും തൽക്കാലം കാത്തിരിക്കാനും കോടതി നിർദേശിച്ചത്. എപ്പോഴാണോ തിരികെ കൊണ്ടുവരാൻ സാധിക്കുന്നത് അപ്പോൾ മാത്രമേ വിദേശത്തുള്ളവരെ കൊണ്ടുവരാനാകൂവെന്ന് നിരീക്ഷിച്ച് കോടതി ഹരജി തീർപ്പാക്കുകയായിരുന്നു.
ഗൾഫ് പ്രവാസികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ പ്രവാസി സംഘടനകൾ സമാന ഹരജി നൽകിയിരുന്നു. ഇതിലും കേന്ദ്ര സർക്കാർ തീരുമാനിക്കട്ടെയെന്ന നിലപാടാണ് കോടതി കൈക്കൊണ്ടത്.
പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരാനാകില്ലെന്ന നിലപാട് ചൊവ്വാഴ്ച കേരള ഹൈകോടതിയിലും കേന്ദ്ര സർക്കാർ ആവർത്തിച്ചിരുന്നു. പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവന്നാൽ നിലവിലെ ലോക്ഡൗണിന്‍റെ ഉദ്ദേശ്യം നടപ്പാകില്ലെന്നാണ് കേന്ദ്രം അറിയിച്ചത്. പ്രവാസികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കെ.എം.സി.സി സമർപ്പിച്ച ഹരജിയിലാണ് കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.