ആദിവാസികൾ ഒരിക്കലും ഹിന്ദുക്കള​െല്ലന്ന്​ ഝാർഖണ്ഡ്​ മുഖ്യമന്ത്രി ഹേമന്ദ്​ സോറൻ; വിവാദം


റാഞ്ചി: ആദിവാസികൾ ഒരിക്കലും ഹിന്ദുക്ക​ളല്ലെന്നും ഇനിയൊട്ട്​ ആകാൻ സാധിക്കില്ലെന്നുമുള്ള ഝാർഖണ്ഡ്​ മുഖ്യമന്ത്രി ഹേമന്ദ്​ സോറ​െൻറ പ്രസ്​താവനയെ ചൊല്ലി വിവാദം. കഴിഞ്ഞ ദിവസം നടന്ന ഹാർവഡ്​ യൂനിവേഴ്​സിറ്റി വാർഷിക ഇന്ത്യൻ സമ്മേളനത്തിലായിരുന്നു പരാമർശം. പരിപാടിയിൽ പ്രഭാഷകനായി എത്തിയ സോറ​െൻറ സംസാരത്തിനു ശേഷം ചോദ്യോത്തര വേളയിൽ ആദിവാസികളും ഗോത്രവർഗക്കാരും ഹിന്ദുക്കള​ാണോ എന്ന ഒരാളുടെ ചോദ്യത്തിന്​ നൽകിയ മറുപടിയാണ്​ വിവാദമുയർത്തിയത്​.

''ആ സമുദായം എല്ലാ കാലത്തും പ്രകൃതിയെ ആരാധിക്കുന്നവരാണ്​. അതുകൊണ്ടാണ്​ അവർ തദ്ദേശീയ വിഭാഗമായി പരിഗണിക്കപ്പെടുന്നത്​. 32 ഗോ​ത്ര വർഗ വിഭാഗങ്ങളുണ്ട്​ നമ്മുടെ സംസ്​ഥാനത്ത്​. പക്ഷേ, ഝാർഖണ്ഡിൽ നമ്മുടെ ഭാഷയും സംസ്​കാരവും ​പ്രോൽസാഹിപ്പിക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല''- സോറൻ പറഞ്ഞു.

അടുത്ത കാനേഷുമാരിയിൽ ഇവർക്കായി പ്രത്യേക കോളം നൽകാൻ കേന്ദ്രത്തോട്​ നിർദേശിച്ചതായും അദ്ദേഹം പറഞ്ഞു. അതുവഴി അവർക്ക്​ സ്വന്തം പാരമ്പര്യവും സംസ്​കാരവും നിലനിർത്താനാകും.

പട്ടിക ജാതി, വർഗ വിഭാഗങ്ങളിൽ പെട്ടവർ വർഷങ്ങളായി അവഗണിക്കപ്പെടുകയും അടിച്ചമർത്തപ്പെടുകയും ചെയ്യുകയാണ്​. 3.24 കോടി ആദിവാസികൾ രാജ്യത്തുണ്ട്​. ഝാർഖണ്ഡിൽ 26 ശതമാനവും ആദിവാസികളാണ്​. താൻ ഒരു ആദിവാസി ആയിട്ടും മുഖ്യമന്ത്രി പദത്തിലെത്തിയത്​ ഒട്ടും എളുപ്പമായിരുന്നില്ലെന്നും ഝാർഖണ്ഡ്​ മുക്​തി മോർച്ച അധ്യക്ഷൻ കൂടിയായ സോറൻ പറഞ്ഞു. 

ആദിവാസികളെ ഹിന്ദുവിനൊപ്പം ചേർക്കാൻ രാഷ്​ട്രീയ നീക്കം നടക്കുന്നതായും അത്​ സ്വന്തം മതമെന്ന അവരുടെ സങ്കൽപത്തിന്​ എതിരാണെന്നും സോറൻ പറയുന്നു.  

Tags:    
News Summary - Scholars back Hemant on ‘tribals not Hindu’ remark,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.