ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വെള്ളം കയറിയ റോഡിലൂടെ സഞ്ചരിച്ച സ്കൂൾ ബസ് ഒഴുകിപ്പോയി. ചമ്പാവത്ത് ജില്ലയിലെ തനക്പൂരിലാണ് സംഭവം. ബസിൽ കുട്ടികളില്ലായിരുന്നെന്നും ഡ്രൈവറേയും കണ്ടക്ടറേയും രക്ഷിച്ചതായും അധികൃതർ അറിയിച്ചു.
രാവിലെയാണ് ബസ് ഒഴുക്കിൽപെട്ടത്. ഡ്രൈവർ വെള്ളത്തിന് ഒഴുക്കില്ലെന്ന് കരുതി ബസ് മുന്നോട്ട് എടുക്കുകയായിരുന്നെന്ന് തനക്പൂർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഹിമാൻഷു കഫാൽതിയ പറഞ്ഞു.
അതേസമയം, അയൽ സംസ്ഥാനമായ ഹിമാചൽ പ്രദേശിൽ ഇന്ന് മേഘവിസ്ഫോടനം ഉണ്ടായതായാണ് റിപ്പോർട്ടുകൾ. ഷൽഖർ ഗ്രാമത്തിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. ചില വാഹനങ്ങൾ മണ്ണിനടിയിലാവുകയും ചില വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി ജില്ല എമർജൻസി ഓപ്പറേഷൻസ് സെന്റർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.