ചെന്നൈ: കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് തമിഴ്നാട്ടിലെ 23 ജില്ലകളിൽ സ്കൂളുകൾക്കും കോളജുകൾക്കും അവധി. സംസ്ഥാനത്ത് മഴ തുടരുന്നതിന്‍റെ അടിസ്ഥാനത്തിൽ വിവിധയിടങ്ങളിൽ വെള്ളം കയറിയിരുന്നു.
ചെന്നൈ, ചെങ്കൽപേട്ട്, തിരുവള്ളുവർ, കള്ളകുറിച്ചി, തൂത്തുക്കുടി, നെല്ലായ്, രാമനാഥപുരം, പുതുക്കോൈട്ട, തഞ്ചാവൂർ, തിരുവാവൂർ, നാഗൈ, കടലൂർ, അരിയലൂർ, പേരാമ്പലൂർ, ട്രിച്ചി, വില്ലുപുരം, സേലം, തിരുവണ്ണാമലൈ, വെല്ലൂർ, റാണിപേൈട്ട, കാഞ്ചിപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ശനിയാഴ്ച അവധി.
മഴമുന്നറിയിപ്പിനെ തുടർന്ന് മത്സ്യതൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിർദേശമുണ്ട്. തീരദേശത്ത് 40-50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
അതേസമയം, ചെന്നൈയിലും സമീപ ജില്ലകളായ തിരുവള്ളുവർ, കാഞ്ചീപുരം, ചെങ്കൽപേട്ട് എന്നിവിടങ്ങളിലും ഈ മൺസൂൺ കാലത്ത് ശരാശരി മഴയേക്കാൾ 56 മുതൽ 67 ശതമാനം വരെ അധികമായി ലഭിച്ചു.
വെള്ളക്കെട്ടിനെ തുടർന്ന് ചെന്നൈ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ബസുള്ള റോഡ്, ഉസ്മാൻ റോഡിന്‍റെ ഒരു ഭാഗം, ഗിരിയപ്പ റോഡ്, പെരുമ്പാക്കത്തിന്‍റെ ചില ഭാഗങ്ങൾ, അസീസ് നഗർ, കെ.കെ നഗർ എന്നിവിടങ്ങളിലാണ് താത്കാലികമായി വൈദ്യുതി വിച്ഛേദിച്ചത്.
ഇന്നും നാളെയും ആന്ധ്രാപ്രദേശിലെ റായലസീമ മേഖലയിലും കിഴക്കൻ ഗോദാവരി ജില്ലയിലെ യാനത്തിലും ഉൾപ്പെടെ തെക്കൻ തീരങ്ങളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് പ്രവചനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.