ന്യൂഡൽഹി: എയർലൈനുകളിൽ ജോലി ചെയ്യുന്ന പുരുഷന്മാർക്ക് പെറ്റേണിറ്റി ലീവ് അനുവദിക്കണമെന്ന് വ്യോമയാനമന്ത്രി ജോയതിരാദിത്യ സിന്ധ്യ. എങ്കിൽ മാത്രമേ കുട്ടികളുടെ വളർത്തുന്നതിൽ അവർക്ക് കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സാധിക്കുകയുളളൂവെന്ന് മന്ത്രി പറഞ്ഞു.
വനിത പൈലറ്റുമാരുടെ എണ്ണം 15 ശതമാനത്തിൽ നിന്ന് 50 ശതമാക്കി ഉയർത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മെറ്റേണിറ്റി ലീവ് ഉയർത്തിക്കൊണ്ടുള്ള ബിൽ ഇന്ത്യ പാസാക്കിയത് 2017ലാണ്. 12 ആഴ്ചകളിൽ നിന്ന് 26 ആഴ്ചകളായാണ് ഉയർത്തിയത്. അതേ ബില്ലനുസരിച്ചുള്ള ലീവാണ് പുരുഷന്മാർക്ക് ലഭിക്കുന്നത്. എന്നാൽ ഇത് പര്യാപ്തമല്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വിമൻ ഇൻ ഏവിയേഷൻ എന്ന വിഷയത്തിൽ എൻ.ജി.ഒ സംഘടിപ്പിച്ച പരിപാടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി. ജെൻഡർ ന്യൂട്രൽ എന്ന ആശയം മാത്രം നടപ്പാക്കിയാൽ പോരാ. കുടുംബങ്ങളിൽ തുല്യ ഉത്തരവാദിത്തം വഹിക്കാൻ പുരുഷന്മാരെ പ്രാപ്തരാക്കുന്ന സാഹചര്യം സൃഷ്ടിക്കാൻ നാം ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
തുല്യതക്കുവേണ്ടി മാത്രമല്ല, നീതിക്കുവേണ്ടിയും നാം പൊരുതണം. ഏവിയേഷൻ രംഗത്തെ സ്ത്രീകളുടെ സാന്നിധ്യം ഇന്ന് വെറും അഞ്ച് ശതമാനം മാത്രമാണ്. അതുപോരെന്നും അമ്പതു ശതമാനം സ്ത്രീകളെങ്കിലും ഈ രംഗത്ത് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.