ഭോപാൽ: കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തൻ കോൺഗ്രസിലേക്ക് മടങ്ങി. സിന്ധ്യയുടെ വിശ്വസ്തനും മധ്യപ്രദേശ് എം.എൽ.എയും ആയിരുന്ന സാമന്ദർ പട്ടേലാണ് ബി.ജെ.പി വിട്ട് കോൺഗ്രസിലേക്ക് മടങ്ങിയത്. 1200 കാറുകളിലായി അയ്യാരിത്തോളം അനുയായികളോടൊപ്പമാണ് പട്ടേലിന്‍റെ കോൺഗ്രസിലേക്കുള്ള തിരിച്ചുവരവ്. ബി.ജെ.പിയിൽ നിന്ന് വീർപ്പുമുട്ടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പട്ടേലിന്‍റെ രാജി. ഇതോടെ മൂന്ന് മാസത്തിനിടെ കോൺഗ്രസിലേക്ക് മടങ്ങിയ സിന്ധ്യയുടെ വിശ്വസ്തരിൽ മൂന്നാമത്തെയാളാണ് സാമന്ദർ പട്ടേൽ.
"സിന്ധ്യയോടൊപ്പമാണ് ഞാൻ ബി.ജെ.പിയിലെത്തുന്നത്. പക്ഷേ കുറച്ച് നാളുകൾക്കുള്ളിൽ തന്നെ വല്ലാതെ വീർപ്പുമുട്ടാൻ തുടങ്ങി. പാർട്ടിയുടെ ഒരു പരിപാടിയിലും എനിക്ക് ക്ഷണമുണ്ടായിരുന്നില്ല" - പട്ടേൽ പറഞ്ഞു.
നേരത്തെ ശിവപുരി ബി.ജെ.പി നേതാവ് ബൈജ്നാഥ് സിങ് സമാന രീതിയിൽ 400 വാഹനങ്ങളുടെ അകമ്പടിയോടെ ബി.ജെ.പി വിട്ട് കോൺഗ്രസിലേക്ക് പോയിരുന്നു. ജൂൺ 26ന് ബി.ജെ.പി ശിവപുരി ജില്ലാ വൈസ് പ്രസിഡന്‍റ് രാകേഷ് കുമാർ ഗുപ്തയും ബി.ജെ.പിയിൽ നിന്നും രാജി പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.