മുദ്ര വെച്ച കവർ സുപ്രീംകോടതിയിൽ നൽകേണ്ട, അതു ഞങ്ങൾക്കു വേണ്ട: ചീഫ് ജസ്റ്റിസ് എൻ.വി രമണ

ന്യൂഡൽഹി: വാദങ്ങൾ മുദ്രവച്ച കവറിൽ കൈമാറുന്ന പ്രവണതക്കെതിരെ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ. പട്‌ന ഹൈകോടതി വിധിക്കെതിരെ ദിനേഷ് കുമാർ എന്നയാൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ വിമര്‍‌ശം.

'ഈ കോടതിയിൽ മുദ്ര വച്ച കവറുകൾ ദയവായി നൽകരുത്. ഒരു തരത്തിലുള്ള സീൽഡ് കവറുകളും ഇവിടെ വേണ്ട' - എന്നായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ വാക്കുകള്‍. ജഡ്ജിമാർക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ ഹരജിക്കാരൻ പോസ്റ്റിട്ടിട്ടുണ്ട് എന്നും ഇവ മുദ്ര വച്ച കവറിൽ നൽകാമെന്നും മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാർ പറഞ്ഞ വേളയിലാണ് ചീഫ് ജസ്റ്റിസ് ഇടപെട്ടത്.

മുൻ ചീഫ് ജസ്റ്റിസുമാരുടെ കാലത്ത് ഇത്തരത്തിൽ, പ്രത്യേകിച്ചും സർക്കാറിൽ നിന്ന് മുദ്രവച്ച കവറുകൾ വാങ്ങുന്ന രീതി വിമർശിക്കപ്പെട്ടിരുന്നു. ഈയിടെ മീഡിയവൺ ചാനലിന്റെ സംപ്രേഷണ വിലക്കുമായി ബന്ധപ്പെട്ടും കേന്ദ്രസർക്കാർ മുദ്ര വച്ച കവർ ഹാജരാക്കിയിരുന്നു. കേരള ഹൈകോടതിയിലാണ് സർക്കാർ സീൽഡ് കവർ നൽകിയിരുന്നത്. എന്നാൽ കേസ് പരിഗണിച്ച സുപ്രിംകോടതി ഹൈകോടതിയിൽ സമർപ്പിച്ച എല്ലാ രേഖകളും സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. 

Tags:    
News Summary - Sealed covers should not be given to the Supreme Court, we don't need it: Says Chief Justice NV Ramana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.