ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പുകളിൽ കൈവശമുള്ള മൂന്ന് സംസ്ഥാനങ്ങളും നഷ്ടപ് പെട്ടതിനിടെ ബിഹാറിലെ സഖ്യകക്ഷി രാജ്യസഭ സീറ്റിനായി ബി.ജെ.പിയുമായി ഉടക്കി. എൻ.ഡി.എ യുമായി ഉടക്കിയ രാം വിലാസ് പാസ്വാെൻറ ലോക് ജൻശക്തി പാർട്ടിയെ വഴിക്കു കൊണ്ടുവരാൻ ജനതാദൾ -യു നേതാവ് നിതീഷ് കുമാറിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ.
രാം വിലാസ് പാസ്വാെൻറ പാർട്ടിക്ക് വാഗ്ദാനം ചെയ്ത രാജ്യസഭ സീറ്റ് ബി.ജെ.പി നൽകാതിരുന്നതാണ് ഭിന്നതക്ക് കാരണം. എൻ.ഡി.എ സഖ്യത്തിൽ നാല് സീറ്റുകളും അസമിൽനിന്ന് ഒരു രാജ്യസഭ സീറ്റും കഴിഞ്ഞ സെപ്റ്റംബറിലാണ് അമിത് ഷാ ലോക് ജൻശക്തിക്ക് വാഗ്ദാനം ചെയ്തത്.
നിതീഷ് കുമാറുമായി ധാരണയുണ്ടാക്കി 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 50:50 അനുപാതത്തിൽ ബി.ജെ.പിയും ജനതാദൾ-യുവും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചപ്പോഴായിരുന്നു അത്. രാം വിലാസ് പാസ്വാനും മകൻ ചിരാഗ് പാസ്വാനും ലോക്സഭയിലേക്ക് സീറ്റ് ലഭിേച്ചക്കാമെങ്കിലും അസമിലെ രാജ്യസഭ സീറ്റ് കിട്ടാതിരുന്നത് വഞ്ചനയായെന്ന് പാർട്ടി കരുതുന്നു.
രാം വിലാസ് പാസ്വാന് രാജ്യസഭ സീറ്റിലും കണ്ണുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ കടുത്ത തിരിച്ചടി എൻ.ഡി.എ നേരിടുന്നതിനാൽ അടുത്ത ആറു വർഷത്തേക്ക് പാർലമെൻറിൽ അംഗത്വം ഉറപ്പിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു പാസ്വാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.