ഡൽഹിയിൽ കോവിഡിൻെറ രണ്ടാം വ്യാപനം; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്​

ന്യൂഡൽഹി: ​ഡൽഹിയിൽ കോവിഡിൻെറ രണ്ടാം വ്യാപനമുണ്ടാവുമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്​ അധികൃതർ. ബുധനാഴ്​ച 2,509 പേർക്കാണ്​ ഡൽഹിയിൽ കോവിഡ്​ സ്ഥിരീകരിച്ചത്​. ജൂലൈക്ക്​ ശേഷം ഇതാദ്യമായാണ്​ ഡൽഹിയിൽ പ്രതിദിനം ഇത്രയും പേർക്ക്​ രോഗമുണ്ടാവുന്നത്​. ഇതോടെ ഡൽഹിയിലെ കോവിഡ്​ രോഗികളുടെ എണ്ണം 16,502 ആയി വർധിച്ചു.

ഡൽഹിയിൽ കോവിഡ്​ രോഗികളുടെ എണ്ണം വർധിച്ചതോടെ ലഫ്​റ്റനൻറ്​ ഗവർണർ മുഖ്യമന്ത്രിയുടേയും എയിംസ്​, നീതി ആയോഗ്​ ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ചു. കഴിഞ്ഞ ദിവസം 28,835 ടെസ്​റ്റുകളാണ്​ ഡൽഹിയിൽ നടത്തിയതെന്നും ആരോഗ്യവകുപ്പ്​ അധികൃതർ അറിയിച്ചു.

ഡൽഹിയിലെ ഏറ്റവും വലിയ കോവിഡ്​ ചികിൽസ കേന്ദ്രമായ ലോക്​ നായിക്​ ജയ്​പ്രകാശ്​ നാരയൺ ആശുപത്രിയിലും കോവിഡ്​ രോഗികളുടെ എണ്ണം വർധിക്കുകയാണ്​. കഴിഞ്ഞ ഒരാഴ്​ചക്കിടെ കോവിഡ്​ രോഗികളുടെ എണ്ണം വലിയ രീതിയിൽ വർധിച്ചുവെന്നും കൂടുതൽ ചികിൽസ സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമം തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Tags:    
News Summary - Second Surge on The Way: Authorities Call for Vigilance as Delhi Sees Covid-19 Cases Rise ahead of Metro Reopening

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.