കശ്മീരിലെ സോപോറിൽ ഭീകരരുടെ വെടിവെപ്പ്, തിരിച്ചടിച്ച് സുരക്ഷാസേന

ബാരാമുല്ല: ജമ്മു കശ്മീരിലെ ബാരാമുല്ലയിൽ ഭീകരരുമായുണ്ടായ വെടിവെപ്പിനെ തുടർന്ന് സുരക്ഷാസേന പ്രദേശത്ത് തിരച്ചിൽ ശക്തമാക്കി. സോപോർ മേഖലയെ പ്രത്യേക സുരക്ഷാവലയത്തിലാക്കിയാണ് തിരച്ചിൽ പുരോഗമിക്കുന്നതെന്ന് ജമ്മു കശ്മീർ പൊലീസ് എക്സിലൂടെ അറിയിച്ചു.

സോപോറിലെ വാട്ടർഗാം ഏരിയയിലാണ് ഭീകരർ വെടിവെപ്പ് നടത്തിയത്. ഭീകരരുടെ ആക്രമണം ഉണ്ടായതിന് പിന്നാലെ സുരക്ഷാസേന അതിശക്തമായി തിരിച്ചടിച്ചു.

ദോദ, ഉധംപൂർ അടക്കമുള്ള ജമ്മു മേഖലയിൽ കഴിഞ്ഞ് കുറേ മാസങ്ങളായി ഭീകരരുടെ ആക്രമണവും സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലും തുടരുകയാണ്.

2014 കഴിഞ്ഞ് 10 വർഷത്തെ ഇടവേളക്ക് ശേഷമാണ് ജമ്മു കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. 90 അംഗ നിയമസഭയിലേക്ക് സെപ്റ്റംബർ 18, 25, ഒക്ടോബർ 1 തീയതികളിൽ മൂന്നു ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുക.

74 ജനറൽ സീറ്റുകളും ഒമ്പത് പട്ടിക ജാതി, പട്ടിക വർഗ സംവരണ സീറ്റുകളാണുള്ളത്. ഒക്ടോബർ നാലിനാണ് വോട്ടെണ്ണൽ.

Tags:    
News Summary - Security forces launch search operation in Sopore after exchange of fire with terrorists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.