ചെന്നൈ: ദേശദ്രോഹക്കേസിൽ ഒരു വർഷത്തെ തടവും പതിനായിരം രൂപ പിഴയും വിധിച്ച പ്രത്യേക ക ോടതിവിധിക്കെതിരെ എം.ഡി.എം.കെ ജനറൽ സെക്രട്ടറി വൈേകാ മദ്രാസ് ഹൈകോടതിയിൽ അപ്പീൽ ഹരജി സമർപ്പിച്ചു. മതിയായ തെളിവുകളോ സാക്ഷിമൊഴികളോ ഇല്ലാതെ ഒരു വർഷത്തെ ജയിൽശിക്ഷ വിധിച്ച വിചാരണ കോടതിയുടെ തീർപ്പ് റദ്ദാക്കണമെന്നാണ് വൈകോയുടെ ഹരജിയിെല ആവശ്യം.
2008ൽ ചെന്നൈയിൽ നടന്ന പുസ്തകപ്രകാശന ചടങ്ങിൽ നിരോധിത സംഘടനയായ എൽ.ടി.ടി.ഇ അനുകൂല പ്രസംഗത്തിെൻറ പേരിലാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി വൈകോക്കെതിരെ ആയിരംവിളക്ക് പൊലീസ് കേസെടുത്തത്. കേസിൽ ശിക്ഷിക്കപ്പെട്ടുവെങ്കിലും വൈേകാ കഴിഞ്ഞ ദിവസം രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.