മുംബൈ: രാജ്യേദ്രാഹ കുറ്റത്തിന് അറസ്റ്റിലായ ജെ.എൻ.യു ഗവേഷക വിദ്യാർഥി ശർജീൽ ഇമാമിന് അനുകൂലമായി മുദ്രാവാക് യം വിളിച്ച 50ഓളം പേർക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. ശനിയാഴ്ച ആസാദ് മൈദാനിൽ നടന്ന പ്രതിഷേധ റാലിയിൽ ശർജീൽ അനുകൂല മുദ്രാവാക്യം മുഴക്കിയവർക്കെതിരെ രാജ്യദ്രോഹത്തിന് സമാനമായ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
ടിസ് വിദ്യാർഥിയായ (ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ്) ഊർവശി ചുഡാവാലയാണ് ഇക്കാര്യം സോഷ്യൽ മീഡയയിലൂടെ അറിയിച്ചത്. ഊർവശി ഉൾപ്പെടെയുള്ളവർക്ക് എതിരെ രാജ്യേദ്രാഹകുറ്റം ചുമത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് പൊലീസ് രണ്ടു തവണ വിളിപ്പിച്ചതായും അവർ പറഞ്ഞു.
ശർജീലിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച രാജ്യത്തിെൻറ അഖണ്ഡത തർക്കുന്ന വിധം പ്രവർത്തിച്ചു, പൊതുശല്യമുണ്ടാക്കി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.