75ാം നിലയിൽ കയറി സെൽഫി; എഞ്ചിനീയറിങ്​ വിദ്യാർത്ഥി കുടുങ്ങി

മുംബൈ: സുരക്ഷാ സംവിധാനങ്ങളില്ലാതെ നിർമാണത്തിലിരിക്കുന്ന ​കെട്ടിടങ്ങളുടെ  മുകളിൽ കയറി സെൽഫിയെടുക്കുന്ന വിരുതൻ മുംബൈ പൊലീസി​​​െൻറ വലയിൽ കുടുങ്ങി. 

മുംബൈ സ്വദേശിയായ ഒന്നാം വർഷ മെക്കാനിക്കൽ എഞ്ചിനീയർ വിദ്യാർത്ഥി പ്രണാൽ ചവാൻ ആണ്​ സാഹസിക അഭ്യാസങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ താരമായത്. 17 വയസ്സുകാരനായ ചവാൻ ഒരു സെൽഫിസ്​റ്റിക്കുമായി കൂറ്റൻ കെട്ടിടങ്ങളില​ും ക്രെയിനുകളിലും വലിഞ്ഞ്​ കയറി സെൽഫിയും വീഡിയോയും പകർത്തുകയും, അവ യൂട്യൂബിലും സോഷ്യൽ മീഡിയയിലും പോസ്​റ്റ് ചെയ്യുകയായിരുന്നു​. 

സാഹസികാഭ്യാസം പൊലീസി​​​െൻറ ശ്രദ്ധയിൽ പെട്ടതോടെ ചവാ​നെ കയ്യോടെ പിടികൂടി. എന്നാൽ, പൊലീസ്​ പിടികൂടിയതോടെ സംഭവത്തിൽ ഖേദം രേഖപ്പെടുത്തി ചവാൻ രംഗത്തെത്തി.  സോഷ്യൽ മീഡിയയിൽ പോസ്​റ്റ്​ ചെയ്​ത വീഡിയോ നീക്കം ചെയ്യുകയും യുവാക്കളിൽ​ തെറ്റായ സ​ന്ദേശം നൽകിയതിൽ മാപ്പ്​ പറയുകയും ചെയ്​തു. 

എന്നാൽ ത​​​െൻറ അഭ്യാസം നിർത്താനുദ്ദേശമില്ലെന്നും ത​​​െൻറ പ്രവർത്തി മറ്റൊരാളെ ഇതിലേക്ക്​ നയിക്കാതിരിക്കാനാണ്​ വീഡിയോ നീക്കം ചെയ്​തതെന്നും ചവാൻ പറഞ്ഞ​ു. പൊലീസി​​​െൻറ അനുമതിയും സുരക്ഷാ ക്രമീകരണങ്ങ​ളുമടക്കം അഭ്യാസം തുടരാനാണ്​ തീരുമാനമെന്നും ചവാൻ കൂട്ടിച്ചേർത്തു.​ ടെലിവിഷനിൽ കണ്ട സമാന ദൃശ്യങ്ങളാണത്രെ​ ചവാനെ ഇതിലേക്ക്​ പ്രേരിപ്പിച്ചത്​. യുവാവിനെതിരെ കേസെടുത്തിട്ടില്ലെന്ന്​ ​പൊലീസ്​ അറിയിച്ചു.


 

Tags:    
News Summary - Selfie Atop 75-Floor Mumbai Building Has Engineering Student In Trouble India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.