മുംബൈ: മഹാരാഷ്ട്രയിൽ അധികാരത്തിെൻറ റിമോട്ട് കൺട്രോൾ ശിവസേനയുടെ കൈയിലാണെന്ന് നേതാവ് സഞ്ജയ് റൗട് ട്. സേനക്ക് ഇത്തവണ കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞ സീറ്റാണ് ലഭിച്ചത്. പക്ഷേ അധികാരത്തിെൻറ റിമോട്ട് കൺട്രോൾ ഇപ്പോഴും പാർട്ടിയുടെ കൈവശമാണെന്നും റൗട്ട് പറഞ്ഞു. ശിവസേന മുഖപത്രമായ സാമ്നയിലെഴുതിയ ലേഖനത്തിലാണ് റൗട്ടിെൻറ പരാമർശം.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ശിവസേന 56 സീറ്റുകളിലാണ് വിജയിച്ചത്. ബി.ജെ.പി 105 സീറ്റുകളിലും വിജയിച്ചിരുന്നു. സഖ്യം കേവല ഭൂരിപക്ഷം നേടിയെങ്കിലും തർക്കങ്ങൾ മൂലം സർക്കാർ രുപീകരണം വൈകുകയാണ്.
മുഖ്യമന്ത്രിസ്ഥാനം വേണമെന്നാണ് ശിവസേനയുടെ ആവശ്യം. രണ്ടര വർഷക്കാലത്തേക്ക് മുഖ്യമന്ത്രിസ്ഥാനം പങ്കുവെക്കാമെന്ന ഫോർമുലയാണ് ശിവസേന മുന്നോട്ട് വെച്ചത്. ഇത് രേഖാമൂലം എഴുതി നൽകണമെന്നും ശിവസേന ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.