ന്യൂഡൽഹി: വി.ഡി സവർക്കറെ വിമർശിക്കുന്നവർ രണ്ട് ദിവസമെങ്കിലും ആൻഡമാനിലെ സെല്ലുലാർ ജയിലിൽ കിടക്കാൻ തയാറാവണമെ ന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത്.
സവർക്കർക്ക് ഭാരതരത്ന നൽകുന്നതിനെ കോൺഗ്രസ് എതിർക്കുകയാണ് . 14 വർഷം ബ്രിട്ടീഷുകാരുടെ പീഡനങ്ങൾ സഹിച്ച് സവർക്കർ കഴിഞ്ഞിരുന്നത് സെല്ലുലാർ ജയിലിലായിരുന്നു. അദ്ദേഹത്തിൻെറ എതിരാളികൾ രണ്ട് ദിവസമെങ്കിലും സെല്ലുലാർ ജയിലിൽ കിടക്കാൻ തയാറാവണമെന്നും റാവത്ത് ആവശ്യപ്പെട്ടു.
റേപ്പ് ഇൻ ഇന്ത്യ പരാമർശത്തിൽ രാഹുൽ മാപ്പ് പറയണമെന്ന് ബി.ജെ.പി അംഗങ്ങൾ പാർലമെൻറിൽ ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഇതിന് താൻ രാഹുൽ ഗാന്ധിയാെണന്നും രാഹുൽ സവർക്കറല്ലെന്നുമായിരുന്നു രാഹുലിൻെറ പ്രതികരണം. ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി സവർക്കർ ജയിൽമോചിതനായത് ഓർമിപ്പിച്ചായിരുന്നു രാഹുലിൻെറ പ്രസ്താവന. ഇത് ശിവസേനയും കോൺഗ്രസും തമ്മിലുള്ള ഭിന്നതക്ക് കാരണമായിരുന്നു. രാഹുലിൻെറ പ്രസ്താവനക്കുള്ള മറുപടിയാണ് റാവത്തിൻെറ പുതിയ പരാമർശങ്ങൾ.
അതേസമയം, കഴിഞ്ഞ് പോയതിനെ കുറിച്ച് ഇപ്പോൾ പറയേണ്ടതില്ലെന്നും ജനങ്ങളുടെ വികസനമാണ് മഹാരാഷ്ട്രയിലെ സഖ്യ സർക്കാറിൻെറ പ്രധാന ലക്ഷ്യമെന്നും ശിവസേന നേതാവ് ആദിത്യ താക്കറെ പറഞ്ഞു. വ്യത്യസ്ത ആശയങ്ങളുള്ള പാർട്ടികൾ മഹാരാഷ്ട്രയിൽ ഒന്നിച്ചത് ജനങ്ങളുടെ ക്ഷേമത്തിനായാണെന്നും ആദിത്യ താക്കറെ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.