പേരുമാറ്റി വിമാനങ്ങളിൽ യാത്ര​ ചെയ്യാൻ ഗെയ്​ക്​വാദി​​െൻറ ശ്രമം

ന്യൂഡൽഹി: വിമാനങ്ങളിൽ  പേരുമാറ്റി യാത്ര ചെയ്യാൻ ശിവസേന എം.പി  ഗെയ്കവാദി​െൻറ ശ്രമം. പേരിന് മുമ്പ് ഇനിഷ്യലുകളിൽ മാറ്റം വരുത്തിയും പ്രൊഫസർ ഉൾപ്പടെയുള്ള പദങ്ങൾ കൂട്ടിച്ചേർത്തും യാത്ര ചെയ്യാൻ ഗെയ്ക്വാദ് ശ്രമിെച്ചന്നാണ് എയർ ഇന്ത്യ അധികൃതർ നൽകുന്ന വിവരം.

കഴിഞ്ഞ ആഴ്ച ഡൽഹി-പൂണെ വിമാന യാത്രയില്‍ ബിസിനസ് ക്ലാസിനു പകരം എക്ണോമി ക്ലാസില്‍ ഇരുത്തിയതിനെ തുടർന്ന് ഗെയ്ക്വാദ് വിമാനക്കമ്പനി ജീവനക്കാരനെ 25 പ്രാവശ്യം അടിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതിനെ തുടര്‍ന്നാണ് വിമാന കമ്പനികൾ ഗെയ്ക്വാദിന് യാത്ര വിലക്ക് ഏർപ്പെടുത്തിയത്. എം.പിക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. 

 മാർച്ച് 29ന് ഹൈദരാബാദ്-ഡൽഹി വിമാനത്തിലും, മുംബൈ-ഡൽഹി വിമാനത്തിലും ടിക്കറ്റ് ബുക്ക് ചെയ്യാനും മാർച്ച് 30ന് നാഗ്പൂർ-ഡൽഹി വിമാനത്തിലും ടിക്കറ്റ് ബുക്ക് ചെയ്യാനും ഗെയ്ക്വാദ് ശ്രമിച്ചിട്ടുണ്ട്. എയർ ഇന്ത്യയുടെ കോൾ സ​െൻറർ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാൻ ഗെയ്ക്വാദ് ശ്രമം നടത്തിയിരുന്നു.  എന്നാൽ യാത്രക്കാരനെ തിരിച്ചറിഞ്ഞതോടെ എയർ ഇന്ത്യ ടിക്കറ്റ് റദ്ദാക്കുകയായിരുന്നു.

Tags:    
News Summary - Sena MP Ravindra Gaikwad makes 7 attempts to fly in 7 days, but airlines keep him grounded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.