ശിവസേനയും മറ്റ്​ സഖ്യകക്ഷികളും അവിശ്വാസ പ്രമയത്തിനെതിരെ​ വോട്ടു ചെയ്യുമെന്ന്​ കേന്ദ്ര മന്ത്രി

ന്യൂഡൽഹി: എൻ.ഡി.എ സഖ്യത്തിലെ പ്രശ്​നക്കാരായ ശിവസേന അടക്കം എല്ലാവരും അവിശ്വാസ പ്രമേയത്തിൽ കേന്ദ്രത്തിന്​ അനുകൂലമായി വോട്ടു ​ചെയ്യുമെന്ന്​ കേന്ദ്രമന്ത്രി അനന്ത്​ കുമാർ. വെള്ളിയാഴ്​ചയാണ്​ ടി.ഡി.പി മോദി സർക്കാറിനെതിരായി അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്​. എൻ.ഡി.എ ഒറ്റക്കെട്ടാണെന്നും എല്ലാ സഖ്യകക്ഷികളും പ്രമേയത്തിനെതിരായി വോട്ടു ചെയ്യുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

ലോക്​സഭയിൽ ഭൂരിപക്ഷമുള്ളതിനാൽ അവിശ്വാസ പ്രമേയം മറികടക്കാൻ കേന്ദ്ര സർക്കാറിന്​ ബുദ്ധിമുട്ടുണ്ടാകില്ല. അവിശ്വാസം വിജയിക്കണമെങ്കിൽ 268 അംഗങ്ങൾ ​േവാട്ടുചെയ്യണം എന്നിരിക്കെ 535 അംഗ അഭയിൽ 313 പേരും എൻ.ഡി.എ അംഗങ്ങളാണ്​. എൻ.ഡി.എ സഖ്യ കക്ഷിയായ ശിവസേന പാലം വലിക്കുമെന്ന പ്രതീക്ഷയാണ്​ പ്രതിപക്ഷത്തിനുള്ളത്​. ശിവ സേനക്ക്​ 18 അംഗങ്ങളാണുള്ളത്​. നിലവിൽ സഖ്യകക്ഷിക്കുള്ളിൽ പ്രതിപക്ഷം പോലെ പ്രവർത്തിക്കുന്ന സേന ഇതുവരെ നിലപാട്​ വ്യക്​തമാക്കിയിടില്ല. 

Tags:    
News Summary - Sena Will Vote Against Opposition's Trust Vote -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.