ന്യൂഡൽഹി: സൈനിക എൻജിനീയറിങ് സേവനങ്ങൾക്കായി ഉപകരണങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട 3.82 കോടിയുടെ അഴിമതിക്കേസിൽ, വിരമിച്ച രണ്ട് ലെഫ്റ്റനന്റ് കേണൽമാരും ഒരു മേജറും ഉൾപ്പെടെ എട്ട് പേർക്ക് മൂന്ന് വർഷം തടവ്. റിട്ട. ലെഫ്റ്റനന്റ് കേണൽ സത്യപാൽ ശർമ, ഗാരിസൺ എൻജിനീയർമാരായ ലെഫ്റ്റനന്റ് കേണൽ കെ.എസ്. സൈനി, വൈ.കെ. ഉപ്പൽ, വീരേന്ദ്രകുമാർ ജെയ്ൻ, മേജർ എസ്.എസ്. താക്കർ, വിവിധ വ്യാജ സ്ഥാപന ഉടമകളായ അശോക് കുമാർ ദേവ്റ, അനിൽ കുമാർ ദേവ്റ, പവൻകുമാർ ദേവ്റ എന്നിവരെയാണ് ലഖ്നോവിലെ പ്രത്യേക കോടതി ശിക്ഷിച്ചത്.
കേസിൽ സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് 36 വർഷത്തിന് ശേഷമാണ് ശിക്ഷാവിധി. മാർഗനിർദേശങ്ങൾ ലംഘിച്ച് 1983നും 1985നുമിടയിൽ അമിതവില വൻതോതിൽ ഉപകരണങ്ങളും മറ്റും വാങ്ങിയെന്ന ആരോപണത്തിൽ 1986 സെപ്റ്റംബർ 25നാണ് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തത്. നാലുവർഷത്തിനുശേഷം കുറ്റപത്രം സമർപ്പിച്ചു. 2002ൽ അലഹാബാദ് ഹൈകോടതി നടപടികൾ സ്റ്റേചെയ്തു. 2019ലാണ് വിചാരണനടപടികൾ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.