ന്യൂഡൽഹി: ശാരദ ചിട്ടി തട്ടിപ്പ് കേസിൽ കൊൽക്കത്ത മുൻ പൊലീസ് കമീഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാൻ അനുമത ി. സി.ബി.ഐ സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി ഉത്തരവ്. നേരത്തെ രാജീവ് കുമാറിൻെറ അറസ്റ്റ് സുപ്രീംകോടതി ത ടഞ്ഞിരുന്നു. ഇതും കോടതി പിൻവലിച്ചിട്ടുണ്ട്. എങ്കിലും തുടർ നിയമനടപടികൾ സ്വീകരിക്കാൻ രാജീവ് കുമാറിന് ഏഴ് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
നിയമപരമായി മുന്നോട്ട് നീങ്ങാൻ സി.ബി.ഐക്ക് കോടതി അനുമതി നൽകി. രാജീവ് കുമാറിന് നൽകിയിരുന്ന മുഴുവൻ സംരക്ഷണവും പിൻവലിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
ശാരദ ചിട്ടി ഫണ്ട്, റോസ് വാലി കുംഭകോണ കേസുകളിലെ അന്വേഷണവുമായി ബന്ധപ്പെട്ട് രാജീവ് കുമാറിനെ ചോദ്യംചെയ്യാനായി സി.ബി.ഐ അധികൃതർ അദ്ദേഹത്തിൻെറ വസതിയിലെത്തിയപ്പോൾ പശ്ചിമബംഗാൾ സർക്കാർ തടഞ്ഞിരുന്നു. തുടർന്ന് ഭരണഘടനക്കെതിരായ ആക്രമണമെന്ന് കുറ്റപ്പെടുത്തി മുഖ്യമന്ത്രി മമത ബാനർജി ധർണയിരിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.