ന്യൂഡൽഹി: മുൻ ചീഫ് ജസ്റ്റിസ് രജ്ഞൻ ഗൊഗോയിക്ക് എതിരായ ലൈംഗിക ആരോപണത്തിന് പിന്നിലെ ഗൂഡാലോചന തള്ളികളയാൻ കഴിയില്ലെന്ന സുപ്രീംേകാടതി സമിതി റിപ്പോർട്ടിനെതിരെ പ്രതികരണവുമായി തൃണമൂൽ എം.പി മഹുവ മൊയ്ത്ര. ലൈംഗിക അതിക്രമത്തിന് വിധേയമായ എല്ലാവരും ചേർന്ന് ഗൂഡാലോചന തയാറാക്കുകയായിരുന്നുവെന്നായിരുന്നു മഹുവയുടെ പ്രതികരണം.
ഗൊഗോയ്ക്ക് എതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കാനല്ല, മറിച്ച് ഗൂഡാലോചനയെക്കുറിച്ച് അന്വേഷിക്കാനാണ് കമ്മിറ്റി രൂപീകരിച്ചതെന്ന് സുപ്രീംേകാടതി പറയുന്നു. അതേ മൈ ലോർഡ്, ലൈംഗിക അതിക്രമത്തിന് വിധേയമായ എല്ലാവരും ഒരുമിച്ച് ചേർന്ന് ഗൂഡാലോചന തയാറാക്കുകയായിരുന്നു' -മഹുവ മൊയ്ത്ര എം.പി ട്വിറ്ററിൽ കുറിച്ചു.
ഗൊഗോയ്ക്കെതിരായ ലൈംഗിക അതിക്രമ കേസുകളിൽ ഗൂഡാലോചന തള്ളിക്കളയാൻ പറ്റില്ലെന്നായിരുന്നു കേസിലെ നടപടികൾ അവസാനിപ്പിച്ച് സുപ്രീംകോടതിയുടെ പരാമർശം.
ജസ്റ്റിസ് എ.കെ. പട്നായിക് സമർപ്പിച്ച റിപ്പോർട്ടിൽ ഇക്കാര്യം പരാമർശിക്കുന്നതായും സുപ്രീംകോടതി വ്യക്തമാക്കി. രണ്ടു വർഷം മുമ്പുള്ള പരാതി ആയതിനാൽ തുടരന്വേഷണ സാധ്യതയില്ലെന്നും അതിനാൽ കേസ് അവസാനിപ്പിക്കുകയാണെന്നും സുപ്രീംകോടതി അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.