ഷാബ ഷെരീഫ്

ഷാബ ഷെരീഫ് വധം: ഏഴാം പ്രതിയെ മാപ്പുസാക്ഷിയാക്കാനുള്ള ഹരജിയിൽ ഇന്ന് വിധി

മ​ഞ്ചേ​രി: മൈ​സൂ​രു​വി​ലെ പാ​ര​മ്പ​ര്യ വൈ​ദ്യ​ൻ ഷാ​ബ ഷെ​രീ​ഫ് വ​ധ​ക്കേ​സി​ലെ ഏ​ഴാം പ്ര​തി​യെ മാ​പ്പു​സാ​ക്ഷി​യാ​ക്കാ​ൻ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ മ​ഞ്ചേ​രി ര​ണ്ടാം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി വെ​ള്ളി​യാ​ഴ്ച വി​ധി പ​റ​യും. സു​ൽ​ത്താ​ൻ ബ​ത്തേ​രി കൈ​പ്പ​ഞ്ചേ​രി ത​ങ്ങ​ള​ക​ത്ത് നൗ​ഷാ​ദി​നെ (മോ​നു -42) സാ​ക്ഷി​യാ​ക്കാ​നു​ള്ള ഹ​ര​ജി​യി​ലാ​ണ് ജ​ഡ്‌​ജി എ.​വി. ടെ​ല്ല​സ് വി​ധി പ​റ​യു​ക. സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ഇ.​എം. കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി​യാ​ണ് മാ​പ്പു​സാ​ക്ഷി​യാ​ക്കാ​ൻ ഹ​ര​ജി ന​ൽ​കി​യ​ത്. നൗ​ഷാ​ദി​ൽ​നി​ന്ന് കോ​ട​തി ര​ഹ​സ്യ​മൊ​ഴി​യെ​ടു​ത്തു. അ​ഞ്ച് മ​ണി​ക്കൂ​റോ​ളം നീ​ണ്ടു. ഒ​ന്നാം സെ​ഷ​ൻ​സ് കോ​ട​തി​യി​ലു​ള്ള കേ​സ് വേ​ഗം തീ​ർ​പ്പാ​ക്കാ​ൻ ഹൈ​കോ​ട​തി ന​ൽ​കി​യ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​യ​ത്. ഒ​ന്നാം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്‌​ജി എ​സ്. ന​സീ​റ ത​ല​ശ്ശേ​രി​യി​ലേ​ക്ക് സ്ഥ​ലം മാ​റി​യ​തി​നാ​ലാ​ണ് ഈ ​കോ​ട​തി​യു​ടെ ചു​മ​ത​ല​യു​ള്ള ര​ണ്ടാം സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ വി​ചാ​ര​ണ തു​ട​ങ്ങാ​നു​ള്ള ന​ട​പ​ടി​യി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്. 15 പ്ര​തി​ക​ളു​ള്ള കേ​സി​ൽ ര​ണ്ടു​പേ​ർ ഒ​ളി​വി​ലാ​ണ്. 2019 ആ​ഗ​സ്റ്റ‌ി​ൽ ഷാ​ബ ഷെ​രീ​ഫി​നെ ത​ട്ടി​ക്കൊ​ണ്ടു​വ​ന്ന് ഒ​ന്നാം പ്ര​തി​യു​ടെ മു​ക്ക​ട്ട​യി​ലെ വീ​ട്ടി​ൽ ത​ട​വി​ൽ പാ​ർ​പ്പി​ച്ചെ​ന്നും പി​ന്നീ​ട് കൊ​ല​പ്പെ​ടു​ത്തി ക​ഷ​ണ​ങ്ങ​ളാ​ക്കി ചാ​ലി​യാ​റി​ൽ ഒ​ഴു​ക്കി​യെ​ന്നു​മാ​ണ് കേ​സ്. 3177 പേ​ജു​ള്ള കു​റ്റ​പ​ത്ര​മാ​ണ് പൊ​ലീ​സ് സ​മ​ർ​പ്പി​ച്ച​ത്. കേ​സി​ൽ 112 സാ​ക്ഷി​ക​ളാ​ണു​ള്ള​ത്.

Tags:    
News Summary - Shaba Sherif murder: Verdict today on the petition to make the 7th accused a pardon witness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.