മുസ് ലിം മൗലികവാദികളും തനിക്കെതിരെ തിരിഞ്ഞിട്ടുണ്ട് -ഷബാന ആസ്​മി

മുംബൈ: മോദി സർക്കാറിനെ വിമർശിച്ചതിന് നേരിട്ടും സമൂഹ മാധ്യമങ്ങളിലൂടെയും ആക്രമിച്ചവർക്കെതിരെ പ്രതികരണവുമായി ബോളിവുഡ്​ നടി ഷബാന ആസ്​മി. മുസ് ലിം മൗലികവാദികളും തനിക്കെതിരെ ഫത് വ ഇറക്കിയിട്ടുണ്ടെന്ന് ഷബാന ആസ്​മി ട്വീറ്റ ് ചെയ്തു.

ദീപ മേത്തയുടെ 'വാട്ടർ' എന്ന ചിത്രത്തിൽ അഭിനയിച്ചതിനാണിത്. തല മൊട്ടയടിക്കണമെന്നായിരുന്നു ഫത് വ. അന ്ന് വായടക്കാനാണ് ജാവേദ് അക്ബർ സംഭവത്തോട് പ്രതികരിച്ചത്. എല്ലാ മൗലികവാദികളും ഒരു കണ്ണാടിയിലെ പ്രതിബിംബങ്ങളാണെന്നും ഷബാന ആസ്​മി വിമർശിച്ചു.

കേന്ദ്ര സർക്കാറിനെതിരായ ഷബാന ആസ്മിയുടെ വിമർശനത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. തുക്ടെ തുക്ടെ, അവാർഡ് വാപ്പസി ഗ്യാങ്ങുകളുടെ പുതിയ നേതാവെന്നാണ് ഷബാന ആസ്മിയെ ഗിരിരാജ് സിങ് വിശേഷിപ്പിച്ചത്. കേന്ദ്ര മന്ത്രിയുടെ ഈ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു താരം.

സർക്കാറിനെ വിമർശിക്കുന്നവരെയെല്ലാം രാജ്യ​േ​ദ്രാഹികളായി മുദ്ര കുത്തുകയാണെന്ന്​ ഇൻഡോറിൽ ആനന്ദ്​ മോഹൻ മാത്തുർ ചാരിറ്റബ്​ൾ ട്രസ്​റ്റ്​ ഏർപ്പെടുത്തിയ കുന്തി മാത്തുർ പുരസ്​കാരം ഏറ്റുവാങ്ങവെ ഷബാന ആസ്​മി അഭിപ്രാ‍യപ്പെട്ടിരുന്നു. നമ്മുടെ തെറ്റുകളെയും കുറ്റങ്ങളെയും ചൂണ്ടിക്കാണിക്കേണ്ടത്​ നമ്മുടെ രാജ്യത്തിന്‍റെ പുരോഗതിക്ക്​ ആവശ്യമാണ്​. അങ്ങനെ ചെയ്​തില്ലെങ്കിൽ എങ്ങനെ നമ്മുടെ സ്ഥിതി മെച്ചപ്പെടും.

എന്നാൽ, സർക്കാറിനെ വിമർശിച്ചാൽ നാം രാജ്യദ്രോഹികളായി മുദ്ര കുത്തപ്പെടുന്ന സാഹചര്യമാണിപ്പോൾ. ഭയപ്പെടാൻ പാടില്ല, ആർക്കും അവരുടെ സർട്ടിഫിക്കറ്റ്​ ആവശ്യമില്ലെന്നും രാഷ്​ട്രീയ പാർട്ടികളുടെ പേരെടുത്തു പറയാതെ ഷബാന ആസ്​മി പറഞ്ഞു.

ഈ സാഹചര്യത്തോട്​ നാം പോരാടണം. അതിനു മുന്നിൽ മുട്ട്​ വളക്കരുത്​. മനോഹരമായ രാജ്യമാണ്​ ഇന്ത്യയെന്നും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഏത്​ ശ്രമവും രാജ്യത്തിന്​ ഗുണകരമല്ലെന്നും ഷബാന ആസ്​മി ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    
News Summary - Shabana Azmi Slams Fundamentalists -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.