ലണ്ടൻ: ബി.ബി.സിയുടെ ലോകത്തെ ശ്രദ്ധേയരായ 100 വനിതകളുടെ പട്ടികയിൽ ഇടംപിടിച്ച് ശാഹീൻബാഗ് സമരനായിക ബിൽകീസ് ബാനു. പരിസ്ഥിതി പ്രവർത്തക റിഥിമ പാണ്ഡേ, ഗായിക ഇസൈവാണി, പാര അത്ലറ്റ് മാനസി ജോഷി തുടങ്ങി തുടങ്ങിയവരാണ് ബി.ബി.സി ലിസ്റ്റിൽ ഇടം പിടിച്ച മറ്റു ഇന്ത്യക്കാർ.
ഈ വർഷം തന്നെ ടൈം മാഗസിെൻറ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ നൂറുപേരുടെ പട്ടികയിൽ ബിൽകീസ് ഇടംപിടിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമം പ്രഖ്യാപിച്ചതിന് പിന്നാലെ ഡൽഹിയിലെ ശാഹീൻബാഗിൽ ആരംഭിച്ച സ്ത്രീ പ്രതിഷേധകൂട്ടായ്മയിലെ മുൻനിരയിലുണ്ടായിരുന്ന വ്യക്തിയാണ് ബിൽകീസ്. ദാദി എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ബിൽകീസ് ബാനു ധീരമായ സമര നിലപാടുകളാൽ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.