ടൈമി​െൻറ ലോകത്തിലെ സ്വാധീനം ചെലുത്തിയ നൂറുപേരിൽ ഷഹീൻ ബാഗ്​ സമരനായിക ബിൽകീസും

വാഷിങ്​ടൺ: വിശ്വപ്രസിദ്ധമായ ടൈം മാഗസി​െൻറ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ നൂറുപേരുടെ പട്ടികയിൽ ഷഹീൻ ബാഗ്​ സമരനായിക ബിൽകീസും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോളിവുഡ്​ താരം ആയുഷ്​മാൻ ഖുറാന, ഗൂഗിൾ സി.ഇ.ഒ സുന്ദർ പി​െച്ചെ, പ്രഫസർ രവീന്ദ്ര ഗുപ്​ത എന്നിവരാണ്​ പട്ടികയിലുള്ള മറ്റു ഇന്ത്യക്കാർ.

2019 വർഷത്തിൽ വിവിധ​ മേഖലകളിലായി ഏറ്റവും സ്വാധീനം ചെലുത്തിയവരെയാണ്​ പട്ടികയിലേക്ക്​ തെരഞ്ഞെടുത്തത്​. ചൈനീസ്​ പ്രസിഡൻറ്​ ഷീ ജിൻപിങ്​, അമേരിക്കൻ ഡോക്​ടർ അ​േൻറാണിയോ ഫൗസി, ഡെമോക്രാറ്റിക്​ വൈസ്​ പ്രസിഡൻറ്​ സ്ഥാനാർഥി കമല ഹാരിസ്​, യു.എസ്​ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്​, ഡെമോക്രാറ്റിക്​ പ്രസിഡൻറ്​ സ്ഥാനാർഥി ജോ ബൈഡൻ, ജർമൻ ചാൻസലർ ഏംഗല മെർക്കൽ, ഫോർമുല വൺ താരം ലൂയിസ്​ ഹാമിൽട്ടൺ എന്നീ പ്രമുഖരും ലിസ്​റ്റിൽ ഉൾപ്പെട്ടു.

പൗരത്വ ഭേദഗതി നിയമം പ്രഖ്യാപിച്ചതിന്​ പിന്നാലെ ഡൽഹിയിലെ ഷഹീൻബാഗിൽ ആരംഭിച്ച ​​സ്​ത്രീ പ്രതിഷേധകൂട്ടായ്​മയിലെ മുൻനിരയിലുണ്ടായിരുന്ന വ്യക്തിയാണ്​ ബിൽകീസ്​. ദാദി എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ബിൽകീസ്​ ബാനും ധീരമായ സമര നിലപാടുകളാൽ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.