വിമാനത്തിൽ മൂത്രമൊഴിച്ച ശങ്കർ മിശ്രക്ക് ജാമ്യമില്ല

ന്യൂഡൽഹി: വിമാനത്തിൽ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ച ശങ്കർ മിശ്രക്ക് ജാമ്യമില്ല. ഡൽഹി പട്യാല കോടതിയാണ് ജാമ്യം നിക്ഷേപിച്ചത്. നേരത്തെ മിശ്രയുടെ ജാമ്യഹരജി ഡൽഹി കോടതി വിധി പറയാനായി മാറ്റിയിരുന്നു. താൻ മുമ്പ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നും പരാതിക്കാരിയെ സ്വാധീനിക്കില്ലെന്നും ജാമ്യാപേക്ഷയിൽ ശങ്കർ മിശ്ര ചൂണ്ടിക്കാട്ടിയിരുന്നു. തന്റെ അറസ്റ്റ് നിയമപരമല്ലെന്നും ഹരജിയിൽ ഇയാൾ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഈ വാദങ്ങൾ കോടതി മുഖവിലക്കെടുത്തില്ല.

നേരത്തെ ബംഗളുരുവിൽ നിന്നാണ് ശങ്കർ മിശ്ര പിടിയിലായത്. ഇയാളുടെ ടവർ ലൊക്കേഷൻ പരിശോധിച്ച പൊലീസിന് ബെം​ഗളൂരുവിലുണ്ടെന്ന് സൂചന ലഭിച്ചിരുന്നു. ശങ്കർ മിശ്ര എവിടെയാണെന്ന് വ്യക്തമായ സൂചന ലഭിച്ചതിനെത്തുടർന്ന് ദില്ലി പൊലീസ് ബെംഗളൂരുവിൽ ഒരു സംഘത്തെ നിയോ​ഗിച്ചിരുന്നു. ശങ്കർ മിശ്ര ഫോൺ സ്വിച്ച് ഓഫ് ചെയ്തെങ്കിലും സുഹൃത്തുക്കളുമായി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ആശയ വിനിമയം നടത്തിയിരുന്നു.

ഇത് ഇയാളെ പിടികൂടാൻ പൊലീസിന് സഹായകരമായിരുന്നു. സംഭവത്തെ തുടർന്ന്, മുംബൈ സ്വദേശിയായ ശങ്കർ മിശ്രയെ വെൽസ് ഫാർഗോ കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ മൾട്ടിനാഷണൽ ഫിനാൻഷ്യൽ സർവീസ് സ്ഥാപനമായ വെൽസ് ഫാർ​ഗോയുടെ ഇന്ത്യൻ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റായിരുന്നു ശങ്കർ മിശ്ര. നവംബർ 26 ന് ന്യൂയോർക്ക്-ദില്ലി എയർ ഇന്ത്യ വിമാനത്തിലാണ് ശങ്കർ മിശ്ര, ബിസിനസ് ക്ലാസിലെ യാത്രക്കാരിയായ സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചത്.

സംഭവം പുറത്തറിഞ്ഞാൽ തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്നും പൊലീസിൽ പരാതിപ്പെടരുതെന്ന് ആവശ്യപ്പെട്ട് ഇയാൾ രംഗത്തെത്തിയിരുന്നു. എന്നാൽ നിയമനടപടിയുമായി മുന്നോട്ടുപോകാൻ സ്ത്രീ തീരുമാനിച്ചതോടെ സംഭവം ലോകമറിഞ്ഞു. വൈകിയാണ് എയർ ഇന്ത്യ പൊലീസിൽ പരാതി നൽകിയത്. പരാതിക്ക് പിന്നാലെ, എയർ ഇന്ത്യ ശങ്കര് മിശ്രയെ 30 ദിവസത്തേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി

Tags:    
News Summary - Shankar Mishra, who urinated on co-flyer, denied bail by Delhi court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.