ജയ്പുർ: രാജസ്ഥാനിലെ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി വസുന്ധര രാജെക്ക് തടി കൂടിയിട്ടുണ്ടെന്ന വിവാദ പ്രസ്ത ാവനയിൽ എൽ.ജെ.ഡി നേതാവ് ശരത് യാദവ് ഖേദം പ്രകടിപ്പിച്ചു. വർഷങ്ങൾ നീണ്ട കുടുംബ ബന്ധമാണ് വസുന്ധരയുമായുള്ളത്. എന ്റെ വാക്കുകൾ അവരെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വസുന്ധരക്ക ് കത്തെഴുതുമെന്നും ശരത് യാദവ് വ്യക്തമാക്കി.
രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ബി.ജെ.പി മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശം ശരത് യാദവ് നടത്തിയത്. വസുന്ധരയുടെ തടി കൂടിയിട്ടുണ്ടെന്നും അവർ ക്ഷീണിതയായതിനാൽ വിശ്രമിക്കാൻ അനുവദിക്കണമെന്നുമായിരുന്നു പരാമർശം. ഇതേതുടർന്ന് യാദവിന്റെ പരാമർശത്തിനെതിരെ വസുന്ധര ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി നൽകിയിരുന്നു.
എന്നാൽ, താൻ തമാശ പറഞ്ഞതാണെന്നും വസുന്ധരയുമായുള്ള പഴയ സുഹൃദ് ബന്ധത്തിെൻറ അടിസ്ഥാനത്തിലായിരുന്നു അത്തരമൊരു പരാമർശമെന്നും ശരത് യാദവ് പിന്നീട് പ്രതികരിച്ചിരുന്നു. അവരെ അപമാനിക്കാൻ താൻ ഉദ്ദേശിച്ചിരുന്നില്ല. താൻ അവരെ കണ്ടപ്പോൾ ഭാരം കൂടുന്നതിനെ കുറിച്ച് നേരിട്ട് സംസാരിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.