ന്യുഡൽഹി: ഉത്തർ പ്രദേശിലെ കാസ്ഗഞ്ചിൽ നിന്നുള്ള ഷാർപ് ഷൂട്ടർ ഡൽഹിയിൽ പൊലീസുമായി നടന്ന ഏറ്റുമുട്ടലിനൊടുവിൽ പിടിയിൽ. കാസ് ഗഞ്ചിൽ റിപ്പബ്ലിക് ദിനത്തിൽ ആരംഭിച്ച സാമുദായിക സംഘർഷത്തിൽ ഇയാൾക്ക് പങ്കുണ്ടോ എന്ന കാര്യവും െപാലീസ് അന്വേഷിക്കുന്നുണ്ട്.
യു.പിയിലെ ‘ചെനു’ ഗ്രൂപ്പിലെ തൻവീർ എന്ന മുന്നവർ ആണ് പിടിയിലായത്. ഡൽഹിയിലെ ഇരട്ടക്കൊലപാതകം, പൊലീസുകാരനെതിരെ വെടിയുതിർക്കൽ തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ്. ഇയാളെ പിടികൂടുന്നവർക്ക് 70,000 രൂപ സർക്കാർ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
ഇന്ന് പുലർച്ചെ ഡൽഹിയിലെ ഒാഖ്ല മാണ്ഡിയിൽ തൻവീർ എത്തിച്ചേരുമെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് പ്രദേശം കനത്ത െപാലീസ് നിരീക്ഷണത്തിലായിരുന്നു. സ്ഥലത്തെത്തിയ തൻവീർ പൊലീസിനു നേരെ വെടിയുതിർത്തു. പൊലീസ് തിരിച്ചടിെച്ചങ്കിലും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ ഇയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എന്നാൽ പിന്നീട് െപാലീസ് ഇയാളെ വളഞ്ഞ് പിടികൂടുകയായിരുന്നു. ഇയാളുടെ സഹായി ഒാടി രക്ഷപ്പെട്ടു. ഏറ്റുമുട്ടലിൽ രണ്ടു പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.