ഈ തെരഞ്ഞെടുപ്പിൽ തന്റെ പ്രിയപ്പെട്ട വാക്ക് ഇതാണ്; മനസു തുറന്ന് ശശി തരൂർ

ന്യൂഡൽഹി: 2024ലെ ലോകസ്ഭ തെരഞ്ഞെടുപ്പ് കാലത്തെ തന്റെ പ്രിയപ്പെട്ട് വാക്കിനെ കുറിച്ച് ശശി തരൂർ. ജലന്ധറിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിഫനസ്ട്രേറ്റ് എന്നതാണ് ശശി തരൂരിന്റെ പ്രിയപ്പെട്ട വാക്ക്. വാക്ക് കേട്ടപ്പോൾ പതിവു പോലെ ഡിക്ഷനറി തപ്പുന്ന തിരക്കിലായി ആളുകൾ. ഓക്സ്ഫഡ് ഡിക്ഷനറിയിൽ ജനാലയിലൂടെ വലിച്ചെറിയുക എന്നാണ് ഈ വാക്കിന്റെ അർഥം. ഈ തെരഞ്ഞെടുപ്പ് കാലത്തെ താങ്ങളുടെ പ്രിയപ്പെട്ട വലിയ വാക്ക് എന്താണ് എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശശി തരൂരിന്റെ ഉത്തരം കേട്ടപ്പോൾ ഈ തെരഞ്ഞെടുപ്പിൽ വോട്ടർമാർ ബി.ജെ.പിയെ വലിച്ചെറിയണം എന്ന് തരൂർ പറഞ്ഞെന്ന രീതിയിൽ പത്രങ്ങൾ തലക്കെട്ടിട്ടു. ഇതെ കുറിച്ച് തരൂർ എക്സിൽ പങ്കുവെച്ചിട്ടുമുണ്ട്.''

സത്യം പറഞ്ഞാൽ ഇതെന്റെ കുഴപ്പമല്ല. ജലന്ധറിലെ പത്രസമ്മേളനത്തിനിടെ ഒരു മാധ്യമപ്രവർത്തകൻ നിലവിലെ സാഹചര്യത്തിലെ എന്റെ പ്രിയപ്പെട്ട വാക്കിനെ കുറിച്ച് ചോദിച്ചു. നിങ്ങളിൽ പലർക്കും അറിയാവുന്നതുപോലെ ഞാനതിന് കടപ്പാട് കാണിക്കാറുണ്ട്.​ ''-എന്നായിരുന്നു തരൂരിന്റെ എക്സ് പോസ്റ്റ്. പത്രത്തിലെ കട്ടിങ് സഹിതമായിരുന്നു തരൂരിന്റെ ട്വീറ്റ്.

തന്റെ അപൂർവ ഇംഗ്ലീഷ് പദപ്രയോഗങ്ങളാലും പ്രസംഗങ്ങളാലും എഴുത്തുകൊണ്ടും സാമൂഹിക മാധ്യമ പോസ്റ്റ്കൾ കൊണ്ടും ആളുകളെ ആകർഷിച്ച വ്യക്തിയാണ് 68 കാരനായ ശശി തരൂർ.

എതിർ പാർട്ടിക്കാർക്കെതിരെ ആദ്യമായല്ല തരൂർ കടുകട്ടി ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കുന്നത്. ബി.ജെ.പിയുടെ നെഹ്റുവിനോടുള്ള അഭിനിവേശം സൂചിപ്പിക്കാനുള്ള വാക്ക് പറയാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം മാൾഫീസൻസ് എന്നാണ് പറഞ്ഞത്. അതിന്റെ അർഥം പൊതുഉദ്യോഗസ്ഥരുടെ തെറ്റായ പെരുമാറ്റം എന്നാണ്.

തിരുവനന്തപരും പാർലമെന്റ് മണ്ഡലത്തിൽ നിന്ന് മൂന്നുതവണ എം.പിയായ തരൂർ ഇക്കുറിയും  ഇവിടെ നിന്നാണ് മത്സരിച്ചത്. ഇടതു സ്ഥാനാർഥിയായ പന്ന്യൻ രവീന്ദ്രനും ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച കേ​ന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ആയിരുന്നു എതിരാളി.


Tags:    
News Summary - Shashi Tharoor says his ‘favourite big word’ this election season is

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.