ന്യൂഡൽഹി: ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പാകിസ്താന്‍റെ ഇടപെടലുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പിയിലെ മോദിവിരുദ്ധ വിഭാഗം നേതാവ് ശത്രുഘ്നൻ സിൻഹ. രാഷ്ട്രീയ എതിരാളികൾക്ക് നേരെ അടിസ്ഥാനരഹിതവും അവിശ്വസനീയവും ആരോപണം ഉന്നയിക്കരുതെന്ന് ശത്രുഘ്നൻ സിൻഹ ട്വീറ്റ് ചെയ്തു.
തെരഞ്ഞെടുപ്പിൽ എങ്ങനെയും വിജയിക്കാം. എന്നാൽ, അതിന്‍റെ അവസാനം വളരെ മോശമായിരിക്കും. ആരോപണങ്ങൾക്ക് അംഗീകാരം നൽകുകയാണ് ചെയ്യുന്നത്. പാക് ഹൈകമീഷണറെയും സൈനിക മേധാവിയെയും ബന്ധപ്പെടുത്തി രാഷ്ട്രീയ എതിരാളികൾക്ക് നേരെ അടിസ്ഥാനരഹിതവും അവിശ്വസനീയവും ആരോപണം ഉന്നയിക്കരുതെന്നും സിൻഹ ചൂണ്ടിക്കാട്ടുന്നു.
പാർപ്പിടം, വികസനം, യുവാക്കൾക്ക് തൊഴിൽ, ആരോഗ്യം തുടങ്ങിയ വികസന മാതൃകയിലൂടെ വാർത്തകളും ലേഖനങ്ങളും വഴിത്തിരിവും ഉണ്ടാക്കുകയാണ് വേണ്ടത്. അന്തരീക്ഷത്തെ വർഗീയവത്കരിക്കരുത്. ആരോഗ്യകരമായ രാഷ്ട്രീയത്തിലേക്കും തെരഞ്ഞെടുപ്പിലേക്കും മടങ്ങിവരണമെന്നും മോദിയെ സിൻഹ ഉപദേശിച്ചു.
ഗുജറാത്തിലെ ഭരണവിരുദ്ധ വികാരം പ്രതിരോധിക്കാൻ ബി.ജെ.പിയും മോദിയും മുസ്ലിംവിരുദ്ധ വികാരം ആളിക്കത്തിക്കുന്നുവെന്ന ആരോപണം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അഹ്മദ് പേട്ടലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കണമെന്ന് പാകിസ്താൻ കരസേന മുൻ മേധാവി അർശദ് റഫീഖ് ആവശ്യപ്പെെട്ടന്നാണ് ബി.ജെ.പി റാലികളിൽ മോദി ആരോപിക്കുന്നത്. തെൻറ ആരോപണത്തിന് ബലം നൽകാനെന്ന വിധം മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമി റിപ്പബ്ലിക് ടി.വിയിൽ നൽകിയ വാർത്തയെയാണ് മോദി കൂട്ടുപിടിക്കുന്നത്.
അഹ്മദ് പേട്ടലിനെ മുഖ്യമന്ത്രിയാക്കാൻ എല്ലാ മുസ്ലിംകളും കോൺഗ്രസിന് വോട്ടു ചെയ്യണമെന്ന് രാഹുലിെൻറയും അഹ്മദ് പേട്ടലിെൻറയും ചിത്രം വെച്ച് േപാസ്റ്ററുകളിറക്കിയത് ബി.ജെ.പി ഉന്നതനേതൃത്വത്തിെൻറ അറിവോടെയാണെന്ന കോൺഗ്രസ് ആരോപിച്ചിരുന്നു. ഇത് ഗുജറാത്തികൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനാണെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.