എസ്. ജയശങ്കർ

ഹസീന ഇന്ത്യയോട് അനുമതി തേടിയത് കുറച്ച് സമയത്തേക്ക് -വിദേശകാര്യ മന്ത്രി

ന്യൂഡൽഹി: രാജ്യംവിട്ട് ഇന്ത്യയിലെത്തിയ മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന കുറച്ചുസമയത്തേക്ക് ഇന്ത്യയിൽ തങ്ങാനാണ് അനുമതി തേടിയതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. ഹസീനക്ക് ഏത് രാജ്യം അഭയം നൽകുമെന്ന അനിശ്ചിതത്വം നിലനിൽക്കേയാണ് സ്ഥിരമായി അഭയം നൽകാൻ ഇന്ത്യ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി ജയശങ്കർ പാർലമെന്റിൽ പ്രസ്താവന നടത്തിയത്.

തിങ്കളാഴ്ച കർഫ്യൂ ലംഘിച്ച് പ്രക്ഷോഭകൾ ധാക്കയിൽ ഒരുമിച്ചതോടെ സേനയുമായി ചർച്ച ചെയ്ത് ശൈഖ് ഹസീന പ്രധാനമന്ത്രി പദം രാജിവെക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു . ​കുറച്ച് സമയത്തേക്ക് വരാൻ അനുവാദം നൽകണമെന്ന് ശൈഖ് ഹസീന വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇന്ത്യയോട് അപേക്ഷിച്ചു. അപേക്ഷ അംഗീകരിച്ച ഇന്ത്യ വ്യോമ മാർഗം വരുന്നതിന് ബംഗ്ലാദേശ് ഭരണകൂടവുമായി ബന്ധപ്പെട്ടു. അങ്ങനെയാണ് അവർ തിങ്കളാഴ്ച വൈകുന്നേരം ഡൽഹിയിലെത്തുന്നത്.

ബംഗ്ലാദേശിലെ നയതന്ത്ര കാര്യാലയങ്ങൾ വഴി ഇന്ത്യൻ സമൂഹമായി സമ്പർക്കത്തിലാണ്. ഏകദേശം 19,000 ഇന്ത്യക്കാർ ബംഗ്ലാദേശിലുള്ളതിൽ 9000 പേർ വിദ്യാർഥികളാണ്. ജൂലൈയിൽ വലിയൊരു വിഭാഗം വിദ്യാർഥികൾ മടങ്ങിയിട്ടുണ്ട്. ഴിഞ്ഞ 24 മണിക്കൂറായി ധാക്കയുമായി നിരന്തര സമ്പർക്കത്തിലാണെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. അയൽപക്കത്തെ വൈകാരിക വിഷയത്തിൽ കാര്യങ്ങൾ മനസിലാക്കി സർക്കാറിനെ പിന്തുണക്കണമെന്ന് ജയശങ്കർ ആവശ്യപ്പെട്ടു.

Tags:    
News Summary - 'Sheikh Hasina asked to come for the moment to India on short notice': Jaishankar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.