ഷിബു സോറൻ വീണ്ടും ജെ.എം.എം അധ്യക്ഷൻ; ഹേമന്ദ്​ സോറൻ എക്​സിക്യൂട്ടിവ്​ പ്രസിഡൻറ്​

റാഞ്ചി: ഝാർഖണ്ഡ്​ മുക്​തി മോർച്ച (ജെ.എം.എം) അധ്യക്ഷനായി ഷിബു സോറൻ എം.പിയേയും എക്​സിക്യൂട്ടിവ്​ പ്രസിഡൻറായി മകനും ഝാർഖണ്ഡ്​ മുഖ്യമന്ത്രിയുമായ ഹേമന്ദ്​ സോറനെയും വീണ്ടും തിരഞ്ഞെടുത്തു.

'ഗുരുജി' എന്നറിയപ്പെടുന്ന ഷിബു സോറൻ, 1991 മുതൽ തുടർച്ചയായ 10ാം തവണയാണ്​ പാർട്ടി അധ്യക്ഷപദവിയിലെത്തുന്നത്​.

റാഞ്ചിയിൽ ശനിയാഴ്​ച നടന്ന പാർട്ടി 12ാം കേന്ദ്ര കൺവെൻഷനാണ്​ ഇരുവരെയും തിരഞ്ഞെടുത്തത്​. എം.പിമാരും എം.എൽ.എമാരും മന്ത്രിമാരും അടക്കം 700 ലേറെ പ്രതിനിധികൾ പങ്കെടുത്തു. 1972ലാണ്​ ജെ.എം.എം രൂപീ​കൃതമായത്​.

Tags:    
News Summary - Shibu Soren son Hemant retain JMM president executive president post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.