വാരണാസി: ഗംഗ നദിയിൽ തോണിയിലിരുന്ന്് ക്രിക്കറ്റ് താരം ശിഖർ ധവാൻ പക്ഷികൾക്ക് തീറ്റ നൽകിയ സംഭവത്തിൽ തോണിക്കാരനെതിരെ നടപടിയെടുക്കുമെന്ന് വാരണാസി ജില്ലാ ഭരണകൂടം. പക്ഷിപ്പനി നിയന്ത്രണങ്ങൾ പാലിക്കാതിരുന്നതിനാണ് നടപടി.
കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പക്ഷികൾക്ക് തീറ്റ നൽകുന്ന ചിത്രം ശിഖർ ധവാൻ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ ഭരണകൂടത്തിന്‍റെ പ്രതികരണം. വാരണാസി ജില്ല മജിസ്ട്രേറ്റ് കൗശൽ രാജ് ശർമ്മയാണ് തോണിക്കാരനെതിരെ നടപടിയുണ്ടാകുമെന്ന് അറിയിച്ചത്.
പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ വാരണാസിയിലെത്തുന്ന ടൂറിസ്റ്റുകൾക്ക് പ്രത്യേക മാർഗനിർദേശം ജില്ലാ ഭരണകൂടം പുറത്തിറക്കിയിരുന്നു. ഇതുപ്രകാരം പക്ഷികൾക്ക് തീറ്റ നൽകുന്നതിന് നിയന്ത്രണങ്ങളുണ്ട്. അതേസമയം, ധവാനെതിരെ നടപടിയുണ്ടാവില്ലെന്നും ഭരണകൂടം അറിയിച്ചിട്ടുണ്ട്.
വാരണാസിയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് നിയന്ത്രണങ്ങളെ കുറിച്ച് അറിവുണ്ടാവണമെന്നില്ല. അതിനാലാണ് തോണിയുടമക്കെതിരെ നടപടിയെടുക്കുന്നതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.