ഈസ്റ്റർ ഭീകരാക്രമണത്തിൻെറ പശ്ചാത്തലത്തിൽ ശ്രീലങ്കൻ ഗവൺമെൻറ് മുഖംമൂടുന്ന വസ്ത്രം നിരോധിച്ച നടപടി ഇന്ത്യയിലും നടപ്പാക്കണമെന്ന് ശിവസേന. ഒരു പ്രത്യേക സമുദായത്തിലെ സ്ത്രീകൾ ബുർഖ ഉപയോഗിക്കുന്നത് തടയണമെന്ന് ശിവസേന ആവശ്യപ്പെട്ടു.
സുരക്ഷാ സൈനികർക്ക് ആളുകളെ തിരിച്ചറിയുന്നതിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാനാണ് ഈ നിയന്ത്രണം ശുപാർശ ചെയ്യുന്നത്. മുഖംമൂടുന്ന വസ്ത്രം ധരിക്കുന്ന ആളുകൾ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകും- പാർട്ടി മുഖപത്രമായ സാമ്നയിലാണ് ശിവസേന ഇക്കാര്യം വ്യക്തമാക്കിയത്.
കൊളംബോയിലുണ്ടായ സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തിൽ ശ്രീലങ്കൻ പ്രസിഡൻറ് മൈത്രിപാല സിരിസേനയുെട ഓഫീസാണ് പൊതു ഇടങ്ങളിൽ മുഖാവരണങ്ങൾ വിലക്കിക്കൊണ്ട് ഉത്തരവിറക്കിയത്. ഇനി മുതൽ ഒരു തരത്തിലുമുള്ള മുഖാവരണങ്ങളും അനുവദിക്കില്ലെന്നാണ് സർക്കാർ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.